മമ്മൂട്ടിക്ക് സ്‌നേഹ മുത്തം നല്‍കി അജയ് വാസുദേവിന്റെ പിറന്നാള്‍ ആഘോഷം - വീഡിയോ

Home > Malayalam Movies > Malayalam Cinema News

By |

ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത പിറന്നാള്‍ ദിനമായിരിക്കും സംവിധായകന്‍ അജയ് വാസുദേവിന് ഇന്നലെത്തേത്. മമ്മൂട്ടിയെ നായകനാക്കി താന്‍ നിര്‍മിച്ച ഷൈലോക്ക് പിറന്നാള്‍ ദിവസം റിലീസ് ചെയ്‌തെന്ന് മാത്രമല്ല, ചിത്രം വന്‍ വിജയത്തിലേക്കെന്ന് ആദ്യ ദിനം തന്നെ പ്രേക്ഷകര്‍ വിധി എഴുതുകയും ചെയ്തു. മമ്മൂട്ടിക്കൊപ്പം 'ദി പ്രീസ്റ്റ്' ലൊക്കേഷനില്‍ വച്ചാണ് അജയ് വാസുദേവ് പിറന്നാളും ഷൈലോക്കിന്റെ വിജയവും ആഘോഷിച്ചത്.

Ajay Vasudev kissed Mammootty at Shylock Success Celebration

മമ്മൂട്ടിയുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ തന്റെ പ്രിയ താരത്തിന് ഒരു സ്‌നേഹ ചുംബനം നല്‍കാനും അജയ് വാസുദേവ് മറന്നില്ല. ശേഷം കേക്ക് മുറിച്ച് മമ്മൂട്ടി എല്ലാവര്‍ക്കും നല്‍കി. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ്, തിരക്കഥാകൃത്ത് ബിബിന്‍ മോഹന്‍, ടി.ജി രവി, തുടങ്ങി നിരവധി പേര്‍ ചടങ്ങിലുണ്ടായിരുന്നു.

രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബിബിന്‍ മോഹനും അനീഷ് ഹമീദുമാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. മീന, ബിബിന്‍ ജോര്‍ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்