'മമ്മൂക്കയുടെ അഴിഞ്ഞാട്ടം, ഇത് ചെയ്യാന്‍ വേറാരുണ്ട് ?'; ഷൈലോക്ക് പ്രേക്ഷക പ്രതികരണം

Home > Malayalam Movies > Malayalam Cinema News

By |

മമ്മൂട്ടിയുടെ ഷൈലോക്കിന് മികച്ച പ്രതികരണമാണ് ആദ്യ ദിനം തന്നെ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. പോസിറ്റീവ് പ്രതികരണമാണ് ചിത്രത്തിന്റെ ആദ്യ ഷോ കണ്ടിറങ്ങുന്നവര്‍ക്ക് പറയാനുള്ളത്. മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ഷോ എന്നാണ് മിക്കവരും ചിത്രത്തെക്കുറിച്ച് വിലയിരുത്തുന്നത്.

Mammootty's Shylock's Firstday Audience Response

'മമ്മൂക്കയുടെ അഴിഞ്ഞാട്ടം. വേറെ ലെവല്‍ മാസ്' എന്നാണ് ഒരാള്‍ ചിത്രത്തെക്കുറിച്ച് ബിഹൈന്‍ഡ്‌വുഡ്‌സിനോട് പ്രതികരിച്ചത്. മമ്മൂക്കയല്ലാതെ ഇത് ചെയ്യാന്‍ വേറെ ആരുണ്ട് എന്ന് ചോദിച്ചവരും ഉണ്ട്.

ഒരു ആഘോഷ മൂഡിലാണ് ചിത്രം കഴിഞ്ഞ് പ്രേക്ഷകരെല്ലാം പുറത്തേക്കിറങ്ങുന്നത്.

രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ബിബിന്‍ മോഹനും അനീഷ് ഹമീദുമാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. മീന, ബിബിന്‍ ജോര്‍ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

പ്രേക്ഷകരുടെ പ്രതികരണം കാണാം:

'മമ്മൂക്കയുടെ അഴിഞ്ഞാട്ടം, ഇത് ചെയ്യാന്‍ വേറാരുണ്ട് ?'; ഷൈലോക്ക് പ്രേക്ഷക പ്രതികരണം VIDEO

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்