മമ്മൂട്ടിയുടെ സെറ്റിലെത്തി പിറന്നാള്‍ ആഘോഷിച്ച് ടൊവീനോ - വീഡിയോ

Home > Malayalam Movies > Malayalam Cinema News

By |

മലയാളത്തിന്റെ യുവതാരം ടൊവീനോ തോമസിന്റെ പിറന്നാളായിരുന്നു ഇന്നലെ. ഈ പിറന്നാള്‍ ടൊവീനോയ്ക്ക് അല്‍പ്പം സ്‌പെഷ്യല്‍ ആയിരുന്നു, തന്റെ പ്രിയ താരം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ് ഇന്നലെ പിറന്നാള്‍ ആഘോഷിച്ചത് എന്നത് തന്നെ കാരണം. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ദി പ്രീസ്റ്റിന്റെ കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റില്‍ എത്തിയായിരുന്നു ടൊവീനോയുടെ ആഘോഷം.

Tovino Celebrated his birthday in Mammootty's Shooting set

നിര്‍മാതാവ് ആന്റോ ജോസഫ്, സംവിധായകരായ ബി. ഉണ്ണികൃഷ്ണന്‍, അജയ് വാസുദേവന്‍, നിഖില വിമല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

പിറന്നാള്‍ ദിവസമായ ഇന്നലെ ടൊവീനോയുടെ പുതിയ ചിത്രങ്ങളായ കിലോമീറ്റേഴ്‌സ് ആന്‍ഡ്  കിലോമീറ്റേഴ്‌സ്, ഫോറന്‍സിക് എന്നീ ചിത്രങ്ങളുടെ ടീസറുകള്‍ പുറത്തിറങ്ങി.

ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഒരു ഗ്രാമീണ കുടുംബ ചിത്രമായിരിക്കുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മാണം. സിനു സിദ്ധാര്‍ത്ഥ് ക്യാമറയും സുഷിന്‍ ശ്യാം പശ്ചാത്തല സംഗീതവും നിര്‍വഹിക്കും. സൂരജ് എസ് കുറുപ്പാണ് സംഗീതം.

എടക്കാട് ബറ്റാലിയനിലെ പട്ടാളക്കാരനും കല്‍ക്കിയിലെ പൊലീസുകാരനും ശേഷം, ടൊവിനോ തോമസ് ഒരു ഫോറന്‍സിക് സര്‍ജനായി എത്തുന്ന ചിത്രമാണ് 'ഫോറന്‍സിക്'. സാമുവല്‍  പോള്‍ കാട്ടൂര്‍ക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.  അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധാനം നിര്‍വ്വഹിക്കുന്നതും.

നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരുടെ സംയുക്ത സംരംഭമായ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. ജെയ്ക്സ് ബിജോയ് സംഗീതം നല്‍കും.

നിലവില്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് ടൊവീനോ.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்