മമ്മൂട്ടിയുടെ ഷൈലോക്ക് തമിഴില്‍ കുബേരന്‍; ആക്ഷന്‍ പാക്കഡ് ടീസര്‍ പുറത്ത്

Home > Malayalam Movies > Malayalam Cinema News

By |

ഒരേ സമയം രണ്ട് ഭാഷകളിലായാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം ഷൈലോക്ക് പുറത്തിറങ്ങുന്നത്. ജനുവരി 23-ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മലയാളം ടീസര്‍ രണ്ട് മില്യണിലധികം പേരാണ് ഇതിനകം തന്നെ യൂട്യൂബില്‍ കണ്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് പതിപ്പായ കുബേരന്റെ ടീസറും റിലീസ് ചെയ്തിരിക്കുകയാണ്. പുറത്തിറങ്ങി മൂന്ന് മണിക്കൂറിനകം മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് ടീസര്‍ കണ്ടു കഴിഞ്ഞത്. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്.

Mammootty starring Shylock's Tamil Kuberan's teaser released

മലയാളം ടീസറില്‍ നിന്ന് വ്യത്യസ്തമായി തമിഴ് താരം രാജ് കിരണിന് കുറച്ച് കൂടെ പ്രാധാന്യം നല്‍കി കൊണ്ടാണ് കുബേരന്റെ ടീസര്‍. മമ്മൂട്ടി രണ്ട് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തില്‍ താരം അല്‍പം നെഗറ്റീവ് ഷെയ്ഡിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കുമെന്നാണ്‌ സൂചനകള്‍.

രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ബിബിന്‍ മോഹനും അനീഷ് ഹമീദുമാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. മീന, ബിബിന്‍ ജോര്‍ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

മമ്മൂട്ടിയുടെ ഷൈലോക്ക് തമിഴില്‍ കുബേരന്‍; ആക്ഷന്‍ പാക്കഡ് ടീസര്‍ പുറത്ത് VIDEO

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்