തെലുങ്കിലും പ്രേമം ആവര്‍ത്തിക്കാന്‍ സായ് പല്ലവി; ലൗ സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Home > Malayalam Movies > Malayalam Cinema News

By |

പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം പിടിച്ചടക്കിയ നായികയാണ് സായ് പല്ലവി. പ്രേമത്തിന് ശേഷവും സായ് പല്ലവി മലയാളത്തില്‍ സിനിമകള്‍ ചെയ്‌തെങ്കിലും 'മലര്‍' തന്നെയാണ് ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സായ് കഥാപാത്രം. ഇപ്പോഴിതാ അത്തരമൊരു പ്രണയ കഥയുമായി തെലുങ്ക് പ്രേക്ഷകര്‍ക്ക് മുന്നിലെത്താനൊരുങ്ങുകയാണ് താരം.

Sai Pallavi to repeat Premam in Telugu with Love Story- firstlook

നാഗ ചൈതന്യ നായകനാവുന്ന 'ലൗ സ്റ്റോറി'യിലൂടെയാണ് സായ് പല്ലവി വീണ്ടും തെലുങ്കിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നാഗ ചൈതന്യയും സായ് പല്ലവിയും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. 'ഈ ചിത്രത്തിന്റെ ഉള്ളടക്കം പറയാന്‍ ഇതിലും മികച്ചൊരു ടൈറ്റില്‍ ഇല്ല' എന്നാണ് പോസ്റ്ററിനൊപ്പം നാഗ ചൈതന്യ ട്വിറ്ററില്‍ കുറിച്ചത്.

നേരത്തെ തന്നെ 'എന്‍.സി 19' എന്ന പേരില്‍ പ്രഖ്യാപിച്ച ചിത്രമാണ് ലൗ സ്റ്റോറി. ശേഖര്‍ കമ്മൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2017-ല്‍ പുറത്തിറങ്ങിയ വിജയ ചിത്രം ഫിദയ്ക്ക് ശേഷം ശേഖര്‍ കമ്മൂലയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുകയാണ് ലൗ സ്റ്റോറിയിലൂടെ. 'പാടി പാടി ലെച്ചെ മനസു' ആണ് സായ് പല്ലവിയുടെ അവസാന തെലുങ്ക് ചിത്രം.

പ്രേമം കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍ നായകായ കലി, ഫഹദ് ഫാസിലിന്റെ അതിരന്‍ എന്നിവയാണ് മലയാളത്തില്‍ സായ് പല്ലവി ചെയ്ത മറ്റു ചിത്രങ്ങള്‍.

അതേസമയം, കെ.എസ് രവീന്ദ്ര സംവിധാനം ചെയ്ത വെങ്കി മാമയാണ് നാഗ ചൈതന്യയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. തെന്നിന്ത്യന്‍ നായിക സാമന്തയുടെ ഭര്‍ത്താവായ നാഗ ചൈതന്യ, ഡബ്ബ് ചെയ്ത ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനാണ്.

 

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்