സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു - ചിത്രങ്ങള്‍

Home > Malayalam Movies > Malayalam Cinema News

By |

സിനിമാ താരം താരാ കല്യാണിന്റെയും രാജാറാമിന്റെയും മകളും ടിക്‌ടോക് വീഡിയോകളിലൂടെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. അര്‍ജുന്‍ സോമശേഖരന്‍ ആണ് വരന്‍. സൗഭാഗ്യ വിവാഹിതയാവുകയാണ് എന്ന വിവരം നേരത്തെ തന്നെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോള്‍ വിവാഹ നിശ്ചയത്തിന് ശേഷമുള്ള ചില ചിത്രങ്ങളാണ് ആരാധകരുമായി താരം പങ്കുവച്ചിരിക്കുന്നത്.

Tiktok star Sowbhagya Venkitesh got engaged, shared photos

അര്‍ജുനിനൊപ്പം അമ്മ താരാ കല്യാണിന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണ് സൗഭാഗ്യ ആദ്യം പങ്കുവച്ചത്. താന്‍ ഏറ്റവും ആഗ്രഹിക്കുന്നത് സമ്മാനിച്ച അമ്മയ്ക്ക് നന്ദി എന്നാണ് ചിത്രത്തിന് താഴെ താരം കുറിച്ചത്. പിന്നീട് വിവാഹ നിശ്ചയം കഴിഞ്ഞതായി അറിയിച്ച് രണ്ട് ചിത്രങ്ങള്‍ കൂടി സൗഭാഗ്യ പോസ്റ്റ് ചെയ്തു.

 

 
 
 
 
 
 
 
 
 
 
 
 
 

Thank you @tharakalyan amma for giving me what I wanted the most... 😘

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 
 
 
 
 
 
 
 
 
 
 
 
 

Engaged 🥰🥰🥰🥰🥰

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 
 
 
 
 
 
 
 
 
 
 
 
 

Engaged 🥰🥰🥰🥰🥰

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 

ടിക്‌ടോക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ താരമാവുന്നത്. അടുത്തിടെ സൗഭാഗ്യയുടെ വീഡിയോകളില്‍ ചിലതില്‍ അര്‍ജുനും പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ നിന്നുള്ള ചിത്രം പങ്കു വച്ച് നേരത്തെ തന്നെ വിവാഹ സൂചന നല്‍കിയിരുന്നു. 'എത്ര ഭാഗ്യവതിയാണ് ഞാന്‍, ദൈവം എനിക്ക് ഈ അമൂല്യ നിധി നല്‍കിയിരിക്കുന്നു' എന്നാണ് സൗഭാഗ്യ അന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

 

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்