ഷൈലോക്കിന്റെ കീറിയ പോസ്റ്ററുകളുടെ ചിത്രം പങ്കുവച്ച് അഭ്യര്‍ഥനയുമായി നിര്‍മാതാവ്

Home > Malayalam Movies > Malayalam Cinema News

By |

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഷൈലോക്ക് ജനുവരി 23-ന് തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ കേരളത്തിലുടനീളം പതിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഷൈലോക്കിന്റെ പോസ്റ്ററുകള്‍ കീറിക്കളയുന്നതായി പരാതി ഉയര്‍ത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ ജോബി ജോര്‍ജ്. കീറിയ പോസ്റ്ററുകളുടെ ചിത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ച്, പോസ്റ്ററുകള്‍ നശിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് അദ്ദേഹം.

Mammootty's Shylock posters damaged, producer shares images

'ദയവായി പോസ്റ്റര്‍ കീറരുതേ, പാവപ്പെട്ടവന്റെ വള്ളം കളിയാണ്, ചവുട്ടി മുക്കരുത്' - എന്നാണ് ചിത്രത്തിനൊപ്പം ജോബിയുടെ അഭ്യര്‍ഥന. പോസ്റ്റിന് കീഴില്‍ നിര്‍മാതാവിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ബിബിന്‍ മോഹനും അനീഷ് ഹമീദുമാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്.

തമിഴ്  മലയാളം ഭാഷകളില്‍ ഒരേ സമയം ഒരുങ്ങുന്ന ചിത്രം തമിഴില്‍ കുബേരന്‍ എന്ന പേരിലാണ് റിലീസ് ചെയ്യുക. മീന, ബിബിന്‍ ജോര്‍ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : Mammootty