പട്ടാസ് ആദ്യ പ്രദര്‍ശനത്തില്‍ ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ച് ഐശ്വര്യ ധനുഷിന്റെ ആഘോഷം

Home > Malayalam Movies > Malayalam Cinema News

By |

ഇന്ന് തീയേറ്ററുകളിലെത്തിയ ധനുഷിന്റെ പുതിയ ചിത്രം പട്ടാസിന്റെ ആദ്യ പ്രദര്‍ശനത്തിന് ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് ഐശ്വര്യ ധനുഷ്. രോഹിണി തീയേറ്ററില്‍ സിനിമ കാണാനെത്തിയതായിരുന്നു ഐശ്വര്യ. നടി മെഹ്‌റീന്‍ പിര്‍സാദയും ഐശ്വര്യക്കൊപ്പമുണ്ടായിരുന്നു.

Aishwarya Dhanush cut Cake with fans to celebrated Pattas FDFS

ആര്‍.എസ് ദുരൈ സെന്തില്‍ കുമാര്‍ ആണ് പട്ടാസിന്റെ രചനയും സംവിധാനവും. പൂര്‍ണമായും ഒരു മാര്‍ഷ്യല്‍ ആര്‍ട്‌സ് ആക്ഷന്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന പട്ടാസ് നിര്‍മിച്ചിരിക്കുന്നത് സത്യ ജ്യോതി ഫിലിംസ് ആണ്. സ്‌നേഹ, മെഹ്‌റീന്‍ പിര്‍സാദ, നവീന്‍ ചന്ദ്ര, നാസര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

കൊടി എന്ന ചിത്രത്തിന് ശേഷം ധനുഷും ദുരൈ സെന്തില്‍കുമാറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് പട്ടാസ്. വിവേക്-മെര്‍വിന്‍ എന്നിവരാണ് സംഗീതം. കാര്‍ത്തിക് സുബ്ബരാജിന്റെ സുരുളി, മാരി സെല്‍വന്റെ കര്‍ണന്‍ എന്നിവയാണ് ധനുഷിന്റെ അടുത്ത ചിത്രങ്ങള്‍.

പട്ടാസ് ആദ്യ പ്രദര്‍ശനത്തില്‍ ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ച് ഐശ്വര്യ ധനുഷിന്റെ ആഘോഷം VIDEO

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்