സായ് പല്ലവി റൗഡി ബേബിയുമായി വീണ്ടും; സാരിയില്‍ താരത്തിന്റെ കിടിലന്‍ ചുവടുകള്‍

Home > Malayalam Movies > Malayalam Cinema News

By |

തെന്നിന്ത്യന്‍ യുവത്വത്തെ ആകെ ഇളക്കി മറിച്ച പാട്ടാണ് മാരി 2-ലെ 'റൗഡി ബേബി'. ധനുഷിനൊപ്പം ചടുലമായ ചുവടുകളുമായി സായ് പല്ലവിയും സ്‌ക്രീനിലെത്തിയപ്പോള്‍ 'റൗഡി ബേബി'യെ യുവത്വം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും 'റൗഡി ബേബി'ക്ക് ചുവട് വച്ച് ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് സായ് പല്ലവി.

Sai Pallavi dance in behindwoods gold medals award event

സാരി ധരിച്ചാണ് ഇത്തവണ സായ് പല്ലവിയുടെ ചുവടുകള്‍. ബിഹൈന്‍ഡ് വുഡ് പുരസ്‌കാര ചടങ്ങില്‍ വച്ച് അവതാരകരുടെ അഭ്യര്‍ഥനപ്രകാരമാണ് സായ് ഡാന്‍സ് ചെയ്തത്. സാരിയുടെ പരിമിതികളെ മറികടന്ന് ലളിതവും മനോഹരവുമായ സ്‌റ്റെപ്പുകളുമായി സായ് പല്ലവി വേദി നിറഞ്ഞത് ആരാധകര്‍ ആഘോഷമാക്കി. ധനുഷ്, നിവിന്‍ പോളി തുടങ്ങിയ സഹതാരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സായിയുടെ പ്രകടനം.

അതിരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 'ക്രിട്ടിക് ചോയ്‌സ് ബെസ്റ്റ് ഫീമെയില്‍ ആക്ടര്‍' പുരസ്‌കാരം വാങ്ങാനാണ് സായി വേദിയിലെത്തിയത്. സായിയെ വേദിയിലേക്ക് ക്ഷണിച്ച് കൊണ്ട് നടന്‍ പാര്‍ഥിപന്റെ ആശംസകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

'പൂവ് വിടരുന്നത് കണ്ടിട്ടുണ്ട്,

എന്നാല്‍ പൂവ് ചിരിക്കുന്നത് കണ്ടിട്ടുണ്ടോ?

ഞാന്‍ പറയുന്ന പെണ്‍കുട്ടിയുടെ പേര് കേട്ടാല്‍

പൂവ് പോലും മന്ദഹാസം തൂകും' എന്ന് തുടങ്ങി സായ് പല്ലവിയെ വാനോളം പുകഴ്ത്തിയാണ് പാര്‍ഥിപന്‍ താരത്തെ വേദിയിലേക്ക് ക്ഷണിച്ചത്.

അതേസമയം, ബിഹൈന്‍ഡ് വുഡ്‌സിന്റെ മികച്ച നടനുള്ള പുരസ്‌കാരം നിവിന്‍ പോളി കരസ്ഥമാക്കി. മൂത്തോനിലെ പ്രകടനമാണ് നിവിന്‍ പോളിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ലൂസിഫറിലെ അഭിനയത്തിന്  മഞ്ജുവാര്യരെ മികച്ച നടിയായും തിരഞ്ഞെടുത്തു.  കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നീ സിനിമയിലെ മികച്ച പ്രകടനത്തിന് യുവ താരം ഷെയിന്‍ നിഗത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

സായ് പല്ലവി റൗഡി ബേബിയുമായി വീണ്ടും; സാരിയില്‍ താരത്തിന്റെ കിടിലന്‍ ചുവടുകള്‍ VIDEO

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்