ട്രാന്‍സിന് കത്രിക വെക്കില്ല; ഒറ്റ കട്ടുമില്ലാതെ പുറത്തിറങ്ങും; പുതിയ റിലീസ് ഡേറ്റ്

Home > Malayalam Movies > Malayalam Cinema News

By |

ഫഹദ് ഫാസിലിന്റെയും നസ്രിയയുടേയും ഏറ്റവും പുതിയ ചിത്രം ട്രാന്‍സ് സെന്‍സര്‍ കുരുക്കില്‍ പെട്ടത് ആരാധകരെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ക്ക് ആവേശം പകരുന്ന വാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ് ട്രാന്‍സിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ സെന്‍സര്‍  കഴിഞ്ഞെന്നും ഒറ്റ കട്ടുമില്ലാതെ പുറത്തിറങ്ങുമെന്നുമാണ് ഫഹദ് ഫാസില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രം ഫെബ്രുവരി 20-നായിരിക്കും റിലീസ് ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു.

Trance censored with clean UA, Will be on theater on Feb 20

'ട്രാന്‍സിന് ഒരു കട്ട് പോലുമില്ലാതെ റിവൈസിംഗ് കമ്മിറ്റി ക്ലീന്‍ യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. എല്ലാവരെയും ഫെബ്രുവരി 20ന് കാണാം.'  എന്നാണ് ഫഹദ് കുറിച്ചത്.

ട്രാന്‍സിന്റെ ആദ്യ സെന്‍സറിംഗ് സ്‌ക്രീനിംഗില്‍ ചിത്രത്തില്‍ നിന്ന് 17 മിനിറ്റ് നീക്കം ചെയ്യണമെന്നാണ് തിരുവനന്തപുരം സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ നിര്‍ദേശിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ചിത്രം മുംബൈയിലെ റിവൈസിംഗ് കമ്മിറ്റിക്ക് അയക്കുകയായിരുന്നു.

അന്‍വര്‍ റഷീദ് ഏഴു വര്‍ഷത്തിന് ശേഷം സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ട്രാന്‍സ്. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ട്രാന്‍സിനുണ്ട്. ചിത്രം ഫെബ്രുവരി 14-നാണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്.

കന്യാകുമാരി, മുംബൈ, കൊച്ചി, ആംസ്റ്റര്‍ഡാം, പോണ്ടിച്ചേരി തുടങ്ങിയിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മാണം.  അമല്‍ നീരദ് ചിത്രത്തിന്റെ ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും നിര്‍വഹിക്കും.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்