വിജയ്‌യുടെ മാസ്റ്ററിന്റെ സിംഗിള്‍ ട്രാക്ക് റിലീസ് പ്രഖ്യാപിച്ചു; 'കുട്ടി കഥൈ സൊല്ലട്ടുമാ?'

Home > Malayalam Movies > Malayalam Cinema News

By |

വിജയ് ആരാധകര്‍ മാത്രമല്ല, സിനിമയെയും രാഷ്ട്രീയത്തെയും ശ്രദ്ധിക്കുന്ന മിക്കവരും പുതിയ ചിത്രം മാസ്റ്ററിന്റെ ഓരോ അപ്‌ഡേറ്റും കാത്തിരിക്കുന്നുണ്ട്. ഇപ്പോഴിതാ പുതിയ അപ്‌ഡേറ്റ് അനൗണ്‍സ് ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ എക്‌സ്.ബി ഫിലിംസ് ക്രിയേറ്റേഴ്‌സ്.

Vijay's Master Single Track release date annouced

ചിത്രത്തിന്റെ സിംഗിള്‍ ട്രാക്ക് റിലീസ് ഡേറ്റ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 14-ന് വൈകിട്ട് 5ന് ട്രാക്ക് റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു കുട്ടികഥൈ എന്ന ടൈറ്റിലോടെ പുതിയ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്.

'ഒരു കുട്ടി കഥൈ സൊല്ലട്ടുമാ? പ്രതീക്ഷയോടെ കാത്തിരുന്ന മാസ്റ്റര്‍ സിംഗിള്‍ ട്രാക്ക് ഫെബ്രുവരി 14-ന് വൈകിട്ട് 5ന് റീലീസ് ചെയ്യുന്നു. സന്തോഷമായില്ലേ..'  എക്‌സ്.ബി ഫിലിം ക്രിയേറ്റേഴ്‌സ് ട്വീറ്റ് ചെയ്തു.

ബിഗില്‍ ചിത്രവുമായി ബന്ധപ്പെട്ട് വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് മാസ്റ്റര്‍ ചിത്രീകരണം ഒരു ദിവസം നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. വിജയ്‌യെ 35 മണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും അനധികൃതമായ പണമൊന്നും ലഭിക്കാതെയാണ് ആദയ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

ലോകേഷ് കനകരാജിന്റെ മൂന്നാമത്തെ ചിത്രമാണ് മാസ്റ്റര്‍. വിജയ്ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തില്‍ ഒന്നിക്കുന്നു. മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വി.ജെ രമ്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനേതാക്കളായിട്ടുണ്ട്.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்