'ഒരു രക്ഷേം ഇല്ല'; ഫഹദിന്റെ മരണ മാസ് ലുക്കില്‍ ട്രാന്‍സിന്റെ വേറെ ലെവല്‍ ട്രൈലര്‍

Home > Malayalam Movies > Malayalam Cinema News

By |

ഫഹദ് ഫാസിലിന്റെയും നസ്രിയയുടേയും ഏറ്റവും പുതിയ ചിത്രം ട്രാന്‍സിന്റെ ട്രൈലര്‍ പുറത്തിറങ്ങി. ഫഹദ് വ്യത്യസ്ത ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ട്രൈലറില്‍ നസ്രിയ, സൗബിന്‍ ഷാഹിര്‍, ഗൗതം മേനോന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും എത്തുന്നു. ഫാസ്റ്റ് കട്ടിലുള്ള ട്രൈലര്‍ പ്ലോട്ടിനെക്കുറിച്ച് ചെറിയ സൂചന നല്‍കുന്നുണ്ട്.

Fahad Faasil Nazriya film Trance's Trailer released

അന്‍വര്‍ റഷീദ് ഏഴു വര്‍ഷത്തിന് ശേഷം സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ട്രാന്‍സ്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ട്രാന്‍സിനുണ്ട്. ചിത്രം ഫെബ്രുവരി 20-ന് ചിത്രം തീയേറ്ററുകളിലെത്തും.

കന്യാകുമാരി, മുംബൈ, കൊച്ചി, ആംസ്റ്റര്‍ഡാം, പോണ്ടിച്ചേരി തുടങ്ങിയിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മാണം.  അമല്‍ നീരദ് ചിത്രത്തിന്റെ ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും നിര്‍വഹിക്കും.

'ഒരു രക്ഷേം ഇല്ല'; ഫഹദിന്റെ മരണ മാസ് ലുക്കില്‍ ട്രാന്‍സിന്റെ വേറെ ലെവല്‍ ട്രൈലര്‍ VIDEO

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்