'ഇതാണ് ട്രാന്‍സ് മൂഡ്'; ഉന്മാദം പകരുന്ന ട്രാന്‍സിലെ 'ജാലമേ' പാട്ട് പുറത്ത്

Home > Malayalam Movies > Malayalam Cinema News

By |

ഫഹദ് ഫാസിലും നസ്രിയയും പ്രധാന വേഷത്തിലെത്തുന്ന ട്രാന്‍സിന് വേണ്ടിയുള്ള ആവേശകരമായ കാത്തിരിപ്പിലാണ് ആരാധകര്‍. ഫെബ്രുവരി 14-ന് പ്രണയദിനത്തില്‍ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ അന്തിമ വിധി കാത്തിരിക്കുകയാണ് ചിത്രം. അതിനിടെ ചിത്രത്തിലെ പുതിയ പാട്ട് റിലീസ് ചെയ്തിരക്കുകയാണ് അണിയണപ്രവര്‍ത്തകര്‍.

Fahad Faasil starring Trance's New Song 'Jaalame' released

'ജാലമേ' എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഗാന, വിങ്ക് തുടങ്ങിയ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലാണ് പാട്ട് റിലീസ് ചെയ്തത്. വീഡിയോ ഫോര്‍മാറ്റ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കേള്‍വിക്കാരന് ഒരു ട്രാന്‍സ് മൂഡ് പകരുന്ന പാട്ടാണ് ജാലമേ. ജാക്സണ്‍ വിജയനാണ്  സംഗീത സംവിധാനം.

പാട്ടിന്റെ ഗാന ലിങ്ക്‌

അതേസമയം, സെന്‍സര്‍ ബോര്‍ഡ് കുരുക്കില്‍ കുടുങ്ങിയ ചിത്രം ഇന്ന് മുംബൈ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പരിശോധിക്കും.

ചിത്രത്തില്‍ നിന്ന് 17 മിനിറ്റ് നീക്കം ചെയ്യണമെന്നാണ് തിരുവനന്തപുരം സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ നിര്‍ദേശിച്ചിരുന്നത്. ഇതോടെയാണ് ചിത്രം മുംബൈയിലെ റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചത്.

മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഇന്ന് ചിത്രം കാണുകയും തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച കട്ടുകളില്‍ തീരുമാനമെടുക്കുകയും ചെയ്യും.

അന്‍വര്‍ റഷീദ് ഏഴു വര്‍ഷത്തിന് ശേഷം സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ട്രാന്‍സ്. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ട്രാന്‍സിനുണ്ട്.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்