ടൊവീനോ തോമസിന്റെ കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് വാലന്റൈന്‍ സ്‌പെഷ്യല്‍ ടീസര്‍

Home > Malayalam Movies > Malayalam Cinema News

By |

വര്‍ഷാരംഭത്തില്‍ ചിത്രങ്ങളൊന്നുമില്ലായിരുന്നെങ്കിലും ബോക്‌സ് ഓഫിസിലേക്ക് ഈ വര്‍ഷത്തെ മാസ് എന്‍ട്രിക്കായി ഒരുങ്ങുകയാണ് യൂത്ത് സ്റ്റാര്‍ ടൊവീനോ തോമസ്. ഈ വര്‍ഷത്തെ ആദ്യ ചിത്രം ഫോറന്‍സിക് റിലീസിന് തയ്യാറാവുകയാണ്. ഇന്നലെയാണ് ഫോറന്‍സികിന്റെ ട്രൈലര്‍ പുറത്ത് വന്നത്. വളരെ ഗ്രിപ്പിംഗ് ആയ ഒരു ക്രൈം ത്രില്ലറിന്റെ പ്രതീതി തരുന്ന ട്രൈലര്‍ മണിക്കൂറുകള്‍ക്കകം യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിരുന്നു.

Tovino's Kilometers & Kilometers's Valentines Special Teaser

ഇപ്പോഴിതാ ടൊവീനോയുടെ മറ്റൊരു ചിത്രമായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിലെ വാലന്റൈന്‍സ് ഡേ പ്രത്യേക ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്. ടൊവീനോയും നായിക ഇന്ത്യ ജാര്‍വിസുമാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ടൊവീനോയുടെ കഥാപാത്രത്തോട് പ്രണയത്തെക്കുറിച്ച് ചോദിക്കുന്ന സീനുകളാണ് ടീസറായി പുറത്തിറക്കിയത്.

ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധാനം. ടൊവീനോ തോമസ് ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടിയാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്. ടൊവീയ്‌ക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാര്‍ഥ് എന്നിവരും നിര്‍മാണത്തില്‍ പങ്കാളികളാവുന്നു. സിനു സിദ്ധാര്‍ത്ഥ് ക്യാമറയും സുഷിന്‍ ശ്യാം പശ്ചാത്തല സംഗീതവും നിര്‍വഹിക്കും. സൂരജ് എസ് കുറുപ്പാണ് സംഗീതം.

അതേസമയം, ഫോറന്‍സിക് ആണ് ടൊവീനോയുടെ അടുത്ത റിലീസ്. എടക്കാട് ബറ്റാലിയനിലെ പട്ടാളക്കാരനും കല്‍ക്കിയിലെ പൊലീസുകാരനും ശേഷം, ടൊവിനോ തോമസ് ഒരു ഫോറന്‍സിക് സര്‍ജനായി എത്തുന്ന ചിത്രമാണ് 'ഫോറന്‍സിക്'. സാമുവല്‍  പോള്‍ കാട്ടൂര്‍ക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.  അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധാനം നിര്‍വ്വഹിക്കുന്നതും.

ടൊവീനോ തോമസിന്റെ കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് വാലന്റൈന്‍ സ്‌പെഷ്യല്‍ ടീസര്‍ VIDEO

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்