രക്തം മരവിക്കുന്ന കുറ്റകൃത്യങ്ങളുടെ 'ഫോറന്‍സിക്'; ടീസര്‍ ട്രൈന്‍ഡിംഗ് ലിസ്റ്റില്‍

Home > Malayalam Movies > Malayalam Cinema News

By |

ഈ വര്‍ഷത്തെ മലയാള ബോക്‌സ് ഓഫിസിന് ശുഭാരംഭം കുറിച്ച ചിത്രമായിരുന്നു ക്രൈം ത്രില്ലര്‍ ഗണത്തില്‍ പുറത്തിറങ്ങിയ അഞ്ചാം പാതിരാ. ചിത്രത്തിന്റെ വന്‍ വിജയം പുതിയ ക്രൈം ത്രില്ലര്‍ റിലീസുകള്‍ക്ക് വന്‍ ആത്മവിശ്വാസമാണ് പകര്‍ന്നത്. ഇപ്പോഴിതാ ക്രൈം ചിത്രങ്ങളുടെ വിജയ ട്രെന്‍ഡ് തുടരുകയാണ് ടൊവീനോയുടെ റിലീസ്  ചെയ്യാനിരിക്കുന്ന ചിത്രം ഫോറന്‍സിക്. ചിത്രത്തിന്റെ ട്രൈലര്‍ പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കകം യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്.

Tovino Thomas's Forensic Trailer No 1 at Trending

രക്തം നടുക്കുന്ന ഒരു ക്രൈമിനെ ചുറ്റിപ്പറ്റിയാണ് കഥയെന്ന് വ്യക്തമാക്കുന്ന ട്രൈലറാണ് പുറത്ത് വന്നിരിക്കുന്നത്. ഫൊറന്‍സിക് സര്‍ജനായുള്ള ടൊവീനോയുടെ വേഷപ്പകര്‍ച്ചയും മംമ്തയുടെ പൊലീസ് വേഷവുമാണ് ട്രൈലറിന്റെ പ്രധാന ആകര്‍ഷണീയത.

ടൊവിനോ തോമസിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ റിലീസ് ആയിരിക്കും ഫോറന്‍സിക്. എടക്കാട് ബറ്റാലിയനിലെ പട്ടാളക്കാരനും കല്‍ക്കിയിലെ പൊലീസുകാരനും ശേഷം, ടൊവിനോ തോമസ് ഒരു ഫോറന്‍സിക് സര്‍ജനായി എത്തുന്ന ചിത്രമാണ് 'ഫോറന്‍സിക്'. സാമുവല്‍  പോള്‍ കാട്ടൂര്‍ക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.  അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നതും.

'ഒരു കുറ്റത്തിന്റെ ശാസ്ത്രം' എന്ന ടാഗ് ലൈനോടെയാണ് ചിത്രം ഒരുങ്ങുന്നത്.

നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരുടെ സംയുക്ത സംരംഭമായ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. ജെയ്ക്‌സ് ബിജോയ് സംഗീതനം നല്‍കും.

രക്തം മരവിക്കുന്ന കുറ്റകൃത്യങ്ങളുടെ 'ഫോറന്‍സിക്'; ടീസര്‍ ട്രൈന്‍ഡിംഗ് ലിസ്റ്റില്‍ VIDEO

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்