'ആ കൊലയാളിയെ തേടി പ്രേക്ഷകര്‍'; ടൊവീനോ ചിത്രത്തിന്റെ ടീസര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമത്

Home > Malayalam Movies > Malayalam Cinema News

By |

ടൊവീനോ തോമസ് ഒരു ഫോറന്‍സിക് ഉദ്യോഗസ്ഥനായി വേഷമിടുന്ന പുതിയ ചിത്രം 'ഫോറന്‍സിക്'ന്റെ ടീസര്‍ യൂട്യൂബ് മലയാളം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമത്. ഈ മാസം 21-ന് ടൊവീനോയുടെ പിറന്നാള്‍ ദിനത്തിലാണ് ടീസര്‍ റിലീസ് ചെയ്തത്. ഇതിനകം തന്നെ പത്ത് ലക്ഷത്തിലധികം പേര്‍ ടീസര്‍ കണ്ടു കഴിഞ്ഞിട്ടുണ്ട്.

Tovino Thomas's Forensic teaser on youtube trending

എടക്കാട് ബറ്റാലിയനിലെ പട്ടാളക്കാരനും കല്‍ക്കിയിലെ പൊലീസുകാരനും ശേഷം, ടൊവിനോ തോമസ് ഒരു ഫോറന്‍സിക് സര്‍ജനായി എത്തുന്ന ചിത്രമാണ് 'ഫോറന്‍സിക്'. സാമുവല്‍  പോള്‍ കാട്ടൂര്‍ക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.  അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നതും.

'ഒരു കുറ്റത്തിന്റെ ശാസ്ത്രം' എന്ന ടാഗ് ലൈനോടെയാണ് ചിത്രം ഒരുങ്ങുന്നത്.

നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരുടെ സംയുക്ത സംരംഭമായ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. ജെയ്ക്സ് ബിജോയ് സംഗീതനം നല്‍കും.

ടൊവിനോ തോമസിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസായിരിക്കും ഫോറന്‍സിക്.

ടീസര്‍ കാണാം:

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்