ജയസൂര്യയുടെ ഞെട്ടിക്കുന്ന ലുക്ക്; അമാനുഷികതയ്‌ക്കെതിരെയുള്ള യുദ്ധം; കത്തനാര്‍ ടീസര്‍

Home > Malayalam Movies > Malayalam Cinema News

By |

ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം 'കത്തനാറി'ന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു വമ്പന്‍ ഫാന്റസി ചിത്രമെന്ന് വ്യക്തമാക്കുന്ന ടീസറാണ് പുറത്ത് വന്നത്. വിസ്മയിപ്പിക്കുന്ന ദൃശ്യമികവോടെയാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. 'മനുഷ്യനും മൃഗീതയും തമ്മില്‍', 'മനുഷ്യനും മനുഷ്യനും തമ്മില്‍', 'മനുഷ്യനും അമാനുഷികതയും തമ്മില്‍' എന്നിങ്ങനെ വിവിധ ടാഗിലൂടെയാണ് ടീസര്‍ പുരോഗിക്കുന്നത്.

Jayasurya's Kathanar the wild sorcerer Teaser out

ര്യമ്യാ നമ്പീശന്റെ നരേഷനില്‍ നിഗൂഢമായ ഒരു അന്തരീക്ഷത്തിലാണ് ടീസര്‍. ജയസൂര്യ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയോടെ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നെന്ന് പറയപ്പെടുന്ന മഹാ മാന്ത്രികനായ ക്രിസ്ത്യന്‍ വൈദികയ കടമറ്റത്ത് കത്തനാരുടെ കഥയാണ് ചിത്രം പറയുന്നത്. 'ദി വൈല്‍ഡ് സോര്‍സറര്‍' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും വലിജ ബജറ്റിലൊരുങ്ങുന്ന ചിത്രം എന്നാണ് നിര്‍മാതാവ് വിജയ് ബാബു കത്തനാരെ വിശേഷിപ്പിച്ചത്. ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍, ജോ ആന്‍ഡ് ദി ബോയ് തുടങ്ങിയ ചിത്രങ്ങള്‍ ചെയ്ത റോജിന്‍ തോമസ് ആണ് കത്തനാരുടെ സംവിധാനം. ആര്‍ രാമാനന്ദ് ആണ് തിരക്കഥ.  ത്രിഡിയിലായിരിക്കും ചിത്രം ഒരുങ്ങുകയെന്നും രണ്ട് ഭാഗങ്ങളായാവും റിലീസ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മിക്കുന്നത്. കടമറ്റത്ത് കത്തനാരുടെ കഥ ഇതിന് മുമ്പ് പലതവണ സീരിയലും നാടകവും ആയിട്ടുണ്ടെങ്കിലും വ്യത്യസ്തമായ ഭാവത്തോടെയാണ് ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുക. മികച്ച സാങ്കേതി തികവില്‍ ഒരുങ്ങുന്ന ചിത്രം ഒരു ഫാന്റസി-ത്രില്ലര്‍ ഗണത്തിലായിരിക്കും.

ജയസൂര്യയെ നായകനാക്കി ഫ്രൈഡേ ഫിലിംസ് ചെയ്യുന്ന ഏഴാമത്തെ ചിത്രമാവും കത്തനാര്‍.

ജയസൂര്യയുടെ ഞെട്ടിക്കുന്ന ലുക്ക്; അമാനുഷികതയ്‌ക്കെതിരെയുള്ള യുദ്ധം; കത്തനാര്‍ ടീസര്‍ VIDEO

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்