'ഭാര്യ തന്ന വാലന്റൈന്‍ സമ്മാനം'; ഇസഹാക്കിനെ എടുത്തുയര്‍ത്തി കുഞ്ചാക്കോ ബോബന്‍

Home > Malayalam Movies > Malayalam Cinema News

By |

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 17-നാണ് കുഞ്ചാക്കോ ബോബന് മകന്‍ പിറന്നത്. ഏറെ കാത്തിരുന്ന് കിട്ടിയ കുഞ്ഞിനൊപ്പം ഓരോ നിമിഷവും ആസ്വദിക്കുകയാണ് ചാക്കോച്ചനും ഭാര്യ പ്രിയയും. മകന്‍ ഇസഹാക്കുമൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാനും താരം സമയം കണ്ടെത്താറുണ്ട്. അതു കൊണ്ട് തന്നെ ഇസഹാക്കിനെ ആരാധകര്‍ക്കും നല്ല പരിചയമാണ്.

Kunchakko Boban's valentines day post with Izhak

ഇസഹാക്ക് ജനിച്ച ശേഷം ആദ്യത്തെ വാലന്റൈന്‍ ദിനമാണ് ഇന്ന്. ഇസഹാക്കുമൊത്തുള്ള ക്യൂട്ട് ചിത്രം പങ്കുവച്ചാണ് ചാക്കോച്ചന്‍ ആരാധകര്‍ക്ക് വാലന്റൈന്‍ ദിനം ആശംസിച്ചത്. 'ഭാര്യ തന്ന ഏറ്റവും മനോഹരമായ വാലന്റൈന്‍സ് ദിന സമ്മാനം' എന്നാണ് ഇസയെ എടുത്തുയര്‍ത്തുന്ന ചിത്രത്തോടൊപ്പം കുഞ്ചാക്കോ കുറിച്ചത്.

കുഞ്ഞിന് വേണ്ടിയുള്ള കുഞ്ചാക്കോ ബോബന്റെ കുടുംബത്തിന്റെ വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് ഇസഹാക്കിലൂടെ പൂവണിഞ്ഞത്. രണ്ട് മാസം കൂടി കഴിഞ്ഞാല്‍ ഇസഹാക്കിന് ഒരു വയസ് തികയും.

ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ കുഞ്ഞിന് ചുറ്റുമായിരിക്കുന്നുവെന്നാണ് മുന്‍പ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാര്യ പ്രിയ പറഞ്ഞത്. 'ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞ് കൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്ത് നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാന്‍ അറിയാറില്ല. പക്ഷേ ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞുവേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട, നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞു കൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍, ദൈവമേ, ഇത്രയും മോഹം മനസില്‍  ഒളിച്ചാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്.' - പ്രിയ പറയുന്നു.

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்