മമ്മൂട്ടിക്കൊപ്പം വീണ്ടും വൈശാഖ്; ചിത്രത്തെക്കുറിച്ച് വിശദീകരിച്ച് സംവിധായകന്‍

Home > Malayalam Movies > Malayalam Cinema News

By |

മലയാളത്തിലെ 100 കോടി ക്ലബ് സംവിധായകന്‍ വൈശാഖും മെഗാസ്റ്റാര്‍ മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന് 'ന്യൂയോര്‍ക്ക്' എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറായിരിക്കും സിനിമ.

Mammootty-Vysakh teaming up again for New York

അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ഹിറ്റുകളുടെ നിര്‍മാതാക്കളായ യു.ജി.എം പ്രൊഡക്ഷന്‍സാണ് ന്യൂയോര്‍ക്ക് നിര്‍മിക്കുന്നത്.

ഇര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ നവീന്‍ ജോണിന്റേതാണ് തിരക്കഥ. വളരെക്കാലമായി മലയാള സിനിമയില്‍ വിവിധ മേഖലയില്‍ എക്‌സ്പീരിയന്‍സുള്ള വ്യക്തിയാണ് നവീന്‍ ജോണ്‍.

പുതിയ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ വൈശാഖ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. '

സുഹൃത്തക്കളേ, ഞാന്‍ ഒരിക്കല്‍ കൂടി പ്രിയപ്പെട്ട മമ്മൂക്കയുമായി ഒരുമിക്കുകയാണ്. ഇത്തവണ സിനിമയുടെ മുഴുവന്‍ ചിത്രീകരണവും അമേരിക്കയിലാണ് നടക്കുക. ന്യൂയോര്‍ക്ക് എന്ന് പേരിട്ടിരിക്കുന്ന സിനിമ യുജിഎം പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുക. ഇര എന്ന സിനിമയിലൂടെ പ്രശസ്തനായ നവീന്‍ ജോണ്‍ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുക. ഈ ഫാമിലി ആക്ഷന്‍ ത്രില്ലര്‍ സിനിമക്ക് നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഞാന്‍ പ്രതീക്ഷിച്ചുന്നു.'  വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചു.

പോക്കിരി രാജ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ കോടികളുടെ ഹിറ്റ് നേടിയ സംവിധായകനാണ് വൈശാഖ്. മമ്മൂട്ടി, പൃഥ്വിരാജ്, ശ്രേയ ശരണ്‍ തുടങ്ങി വമ്പന്‍ താരനിരയോടെയാണ് വൈശാഖിന്റെ സിനിമാ പ്രവേശം. പുലിമുരുകനിലൂടെ മലയാളത്തിലെ ആദ്യ നൂറു കോടി ചിത്രത്തിന്റെ സംവിധായകന്‍ എന്ന ബഹുമതിയും വൈശാഖ് സ്വന്തമാക്കി.

അജയ് വാസുദേവ് ചിത്രം ഷൈലോക്ക് ആണ് മമ്മൂട്ടിയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബിബിന്‍ മോഹനും അനീഷ് ഹമീദുമാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. മീന, ബിബിന്‍ ജോര്‍ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்