ആസിഫ് അലിയുടെ കുഞ്ഞെല്‍ദോ ഫസ്റ്റ് ലുക്ക്; 'മനസ്സു നന്നാവട്ടെ മതമേതെങ്കിലുമാകട്ടെ'

Home > Malayalam Movies > Malayalam Cinema News

By |

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി പുതിയ മേക്ക് ഓവറിലെത്തുന്ന റൊമാന്റിക് ചിത്രം കുഞ്ഞെല്‍ദോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ശ്രീരാമ വേഷത്തിലുള്ള ആസിഫ് അലിയും സമീപത്ത് നായിക ഗോപിക ഉദയനുമാണ് പോസ്റ്ററിലുള്ളത്.

Asif Ali's Kunjeldho's First Look Poster: 'Manasu Nannavatte'

മനസ്സ് നന്നാവട്ടെ, മതമേതെങ്കിലുമാവട്ടെ എന്ന നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ ഗാനത്തിലെ വരിയാണ് ടാഗ്‌ലൈന്‍ ആയി നല്‍കിയിരിക്കുന്നത്. ഒരു ഇന്റര്‍ റിലിജ്യന്‍ പ്രണയകഥയായിരിക്കും ചിത്രമെന്ന സൂചന നല്‍കുന്ന പോസ്റ്ററാണ് പുറത്ത് വന്നത്.

ആര്‍.ജെ മാത്തുക്കുട്ടിയാണ് സംവിധാനം. ചിത്രത്തിന്റെ ടീസര്‍ സോങ് നേരത്തെ പുറത്തിറങ്ങിയിരുന്നു. പ്രായം കുറഞ്ഞ് ഒരു കോളജ് പയ്യനായാണ് ആസിഫ് ടീസറില്‍ പ്രത്യക്ഷപ്പെട്ടത്. കോളജ് വിദ്യാര്‍ഥിയായ കുഞ്ഞെല്‍ദോയെയും അയാളുടെ പ്രണയത്തെയും കാണിക്കുന്നതാണ് ടീസര്‍.

വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി എത്തുന്നു. കല്‍ക്കിക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം. രഞ്ജന്‍ അബ്രഹാം എഡിറ്റിംഗും സ്വരൂപ് ഫിലിപ് ഛായാഗ്രഹണവും നിര്‍വഹിക്കും. വിനീത് ശ്രീനിവാസന്‍, സിദ്ദീഖ്, രേഖ, സുധീഷ്, അര്‍ജുന്‍ ഗോപാല്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

നിസാം ബഷീര്‍ സംവിധാനം ചെയ്ത 'കെട്ട്യോളാണ് എന്റെ മാലാഖ'യാണ് ആസിഫ് അലിയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. സ്ലീവാച്ചന്‍ എന്ന നായകന്റെ വൈവാഹിക ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങള്‍ വിഷയമാക്കിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்