ബോയ്ഫ്രണ്ടിനെ/ഗേള്‍ഫ്രണ്ടിനെ ഇംപ്രസ് ചെയ്യാന്‍ നടി അതുല്യ രവിയുടെ ടിപ്‌സ്

Home > Malayalam Movies > Malayalam Cinema News

By |

വാലന്റൈന്‍സ് ഡേയില്‍ ബോയ്ഫ്രണ്ടിനെയോ ഗേള്‍ഫ്രണ്ടിനെയോ കറക്കിയെടുക്കാന്‍ ടിപ്‌സ് തേടുകയാണോ? ഇതാ വീഡിയോ സഹിതം ടിപ്‌സ് പങ്കുവച്ചിരിക്കുകയാണ് തമിഴ് നടി അതുല്യ രവി.

Actress Athulya Ravi's cute tips on Valentines Day

ഗേള്‍ഫ്രണ്ടിനെ/ബോയ്ഫ്രണ്ടിനെ ഇംപ്രസ് ചെയ്യാന്‍ വ്യത്യസ്തമായ ഭാവങ്ങള്‍ പരിശീലിക്കുന്നവര്‍ക്ക് ഇതാ കുറച്ച് ടിപ്‌സുകള്‍ എന്ന് പറഞ്ഞാണ് അതുല്യ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മനോഹരമായി കണ്ണിറുക്കുന്നതും ആംഗ്യത്തിലൂടെ പ്രണയം പറയുന്നതുമായ വീഡിയോ ആണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഒരു ടി.വി പരിപാടിക്കിടെയുള്ള വീഡിയോ ആണ് വാലന്റൈന്‍ ഡേ പ്രമാണിച്ച് താരം കട്ട് ചെയ്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. പച്ച സാരിയില്‍ അതീവ സുന്ദരിയായാണ് അതുല്യ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനകം തന്നെ വീഡിയോ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും വൈറലായിരിക്കുകയാണ്. ഈ എക്‌സ്പ്രഷനില്‍ ആരും വീണുപോവുമെന്നാണ് ആരാധകരുടെ കമന്റ്.

കാതല്‍ കന്‍ കാട്ടതെ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അതുല്ല്യ. നാടോടികള്‍ 2 ആണ് അവസാനം റിലീസ് ചെയ്ത ചിത്രം.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்