ഭാര്യക്ക് ഉയരം കൂടുതലാണോ? ആരാധകന്റെ കമന്റിന് ഹരീഷ് കണാരന്റെ സൂപ്പര്‍ മറുപടി

Home > Malayalam Movies > Malayalam Cinema News

By |

പ്രണയദിനത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂടെയുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ് താരങ്ങള്‍. തന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രമാണ് നടന്‍ ഹരീഷ് കണാരന്‍ പോസ്റ്റ് ചെയ്തത്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമെടുത്ത ഒരു മനോഹര കുടുംബചിത്രമാണ് ഹരീഷ് ആരാധകരുമായി പങ്കുവച്ചത്.

Shylock Actor Hareesh Kanaran's Super reply to Fan Comment

'കൂടുമ്പോള്‍ ഇമ്പം കൂടുന്നത് കുടുംബം, കൊച്ചു കുടുംബം'- എന്നാണ് ചിത്രം പങ്കുവച്ച് ഹരീഷ് കുറിച്ചത്. എന്നാല്‍ ചിത്രത്തിന് കീഴില്‍ ഒരു ഒരു ആരാധകന്‍റെ കമന്‍റിന് ഹരീഷ് നല്‍കിയ മറുപടിയാണ് ചിത്രത്തെ ശ്രദ്ധേയമാക്കിയത്. ചേച്ചിക്ക് ഉയരം കൂടുതലാണോ ചേട്ടാ എന്നായിരുന്നു ആരാധകന്റെ ചോദ്യം. 'എന്നും ഉയരത്തില്‍ നില്‍ക്കേണ്ടത് അവര്‍ തന്നെയല്ലേ' എന്നായിരുന്നു ഹരീഷിന്റെ മറുപടി.

സ്ത്രീകളോടുള്ള ബഹുമാനം സൂചിപ്പിക്കുന്ന ഹരീഷിന്റെ മറുപടിക്ക് കയ്യടിയുമായി ആരാധകരും കമന്റ് ബോക്‌സില്‍ സജീവമായി.

ഹരീഷ് പെരുമന എന്നാണ് ഹരീഷ് കണാരന്റെ യഥാര്‍ത്ഥ പേര്. മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവലില്‍ അവതരിപ്പിച്ച ഒരു സ്‌കിറ്റിലെ ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായതോടെയാണ് ഹരീഷ് കണാരന്‍ എന്ന പേരില്‍ അറിയപ്പെട്ട് തുടങ്ങിയത്.

നിരവധി കോമഡി പരിപാടികളിലും സ്റ്റേജ് ഷോകളിലും സജീവമായിരുന്ന ഹരീഷ് ഉത്സാഹക്കമ്മിറ്റിയിലൂടെയാണ് സിനിമയിലെത്തിയത്. മമ്മൂട്ടി നായകനായ ഷൈലോക്ക് ആണ് അവസാനം റിലീസ് ചെയ്ത ചിത്രം.

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்