രാജീവ് രവിയുടെ ക്രൈം ത്രില്ലറില്‍ ആസിഫ് അലിയും സണ്ണി വെയ്‌നും; ചിത്രം ഉടന്‍ ആരംഭിക്കും

Home > Malayalam Movies > Malayalam Cinema News

By |

രാജീവ് രവി ഛായാഗ്രാഹകനായി തിളങ്ങിയ വര്‍ഷമായരുന്നു 2019. എന്നാല്‍ ഈ വര്‍ഷം സംവിധായകനായാണ് രാജീവ് രവി പ്രേക്ഷകരിലേക്കെത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം റിലീസിനൊരുങ്ങവെ പുതിയൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ആസിഫ് അലിയും സണ്ണി വെയ്‌നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 15 ന് ശേഷം ചിത്രീകരണം ആരംഭിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Asif Ali and Sunny Wyne in Rajeev Ravi's next

'പുതിയ ചിത്രം ഒരു യഥാര്‍ഥ സംഭവത്തെ ആധാരമാക്കിയുള്ള ക്രൈം സ്റ്റോറിയാണ്. ജനുവരി 15 ന് ശേഷം ചിത്രീകരണം ആരംഭിക്കാനാണ് ആലോചിക്കുന്നത്. നോര്‍ത്ത് ഇന്ത്യയ്ക്ക് പുറമെ ചില ഭാഗങ്ങള്‍ കേരളത്തില്‍ വച്ചും ഷൂട്ട് ചെയ്യും.'- രാജീവ് രവി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, രാജീവ് രവിയുടെ 'തുറമുഖം'ത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചിരിക്കുകയാണ്. അധികം വൈകാതെ തന്നെ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ  ദിവസം പുറത്ത് വന്നിരുന്നു. ഒരു തുറമുഖത്ത് നടക്കുന്ന ജോലികളും സമരവും പൊലീസ് അക്രമവും ഒക്കെ ഉള്‍ക്കൊള്ളിച്ച ഒരു സംഭവബഹുലമായ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. നിവിന്‍ പോളിയുടെ വ്യത്യസ്തമായ ഒരു ലുക്കും പോസ്റ്ററില്‍ കാണാം. ഏറെ കാലങ്ങള്‍ക്ക് ശേഷം പൂര്‍ണിമ ഇന്ദ്രജിത്ത് ഒരു മുഴുനീള കഥാപാത്രമായി തിരിച്ചെത്തുന്നു എന്ന സവിശേഷതയും തുറമുഖത്തിനുണ്ട്. ബിജു മേനോന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കമ്മട്ടിപ്പാടമാണ് രാജീവ് രവിയുടെ സംവിധാനത്തില്‍ റിലീസ് ചെയ്ത അവസാന സിനിമ. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വൈറസ്, മൂത്തോന്‍ എന്നീ ചിത്രങ്ങളില്‍ ഛായാഗ്രാഹകനായും രാജീവ് രവി തിളങ്ങിയിട്ടുണ്ട്.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்