വിനീതിന്റെ പ്രണവ് ചിത്രം 'ഹൃദയ'ത്തില്‍ പാടുന്നത് ഈ സൂപ്പര്‍ താരം

Home > Malayalam Movies > Malayalam Cinema News

By |

പ്രണവ് മോഹന്‍ലാലിന്റെ മൂന്നാം ചിത്രമാണ് ഹൃദയം. പ്രിയദര്‍ശന്റെ മകള്‍ കല്ല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന ചിത്രം വിനീത് ശ്രീനിവാസനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ പ്രണവ് തന്നെയാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.

Prithviraj to sing for Vineeth Sreenivasan's Hridayam

ഇപ്പോഴിതാ മറ്റൊരു സര്‍പ്രൈസ് കൂടി പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുകയാണ് ഹൃദയത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന് വേണ്ടി പാടുന്നത് മലയാളത്തിലെ സൂപ്പര്‍ താരം പൃഥ്വിരാജ് ആണ്. ചിത്രത്തില്‍ പൃഥ്വി പാടുന്ന കാര്യം വിനീത് ശ്രീനിവാസനാണ് പുറത്ത് വിട്ടത്. ഇതിന്റെ ചിത്രവും വിനീത് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

'ഹൃദയത്തിലെ പാട്ട് റെക്കോഡ് ചെയ്യുന്നു. ആരാണ് പാടുന്നതെന്ന് ഊഹിക്കാമോ' എന്നാണ് സ്റ്റുഡിയോയില്‍ പൃഥ്വി പാടുന്ന ചിത്രം പങ്കുവച്ച് കൊണ്ട് വിനീത് ഇന്‍സ്റ്റയില്‍ കുറിച്ചത്. മൈക്ക് കൊണ്ട് മുഖം പാതി മറഞ്ഞ രീതിയിലുള്ള ചിത്രമാണ് പങ്കുവച്ചത്.

നാല്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷം മെരിലാന്‍ഡ് സിനിമാസ് ഹൃദയത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് തിരിച്ചെത്തുകയാണ്. മെരിലാന്‍ഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് ഹൃദയം നിര്‍മിക്കുന്നത്. ഈ വര്‍ഷം ഓണത്തിന് ചിത്രം റിലീസ് ചെയ്യും.

ചിത്രത്തെക്കുറിച്ചും മെരിലാന്റിനെക്കുറിച്ചും വ്യക്തമാക്കി നേരത്തെ മോഹന്‍ലാല്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 'തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിര്‍മാണ കമ്പനി മെറിലാന്റ് 40 വര്‍ഷത്തിന് ശേഷം വൈശാഖ് സുബ്രഹ്മണ്യത്തിലൂടെ വീണ്ടും നിര്‍മാണ രംഗത്തേക്ക്. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസനാണ് സംവിധായകന്‍. പ്രിയദര്‍ശന്റെയും ലിസിയുടേയും മകള്‍ കല്യാണി നായിക. ഈ ചിത്രത്തിലൂടെ എന്റെ മകന്‍ പ്രണവ് വീണ്ടും നായകനായി നിങ്ങളുടെ മുന്നിലെത്തുന്നു. സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടേയും അവിചാരിതമായ ഒരു ഒത്തുചേരല്‍. ഹൃദയം' - എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

 

 
 
 
 
 
 
 
 
 
 
 
 
 

Recording vocals for Hridayam.. Guess who is singing for us right now!! 😊😊

A post shared by Vineeth Sreenivasan (@vineeth84) on

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்