പൃഥ്വിരാജിന് സമീപം കൈവിലങ്ങില്‍ ബിജുമേനോന്‍; 'അയ്യപ്പനും കോശിയും' പുതിയ പോസ്റ്റര്‍

Home > Malayalam Movies > Malayalam Cinema News

By |

പൃഥ്വിരാജും ബിജുമേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സച്ചി ചിത്രം 'അയ്യപ്പനും കോശിയും'ന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് പൃഥ്വിരാജ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പൃഥ്വിരാജ് പോസ്റ്റര്‍ പങ്കുവച്ചത്.

Prithviraj Biju Menon Sachi film Ayyappanum Koshiyum new poster

പൊലീസ് വാഹനത്തിന് മുന്നില്‍ കയ്യില്‍ വിലങ്ങിട്ട് നിലത്ത് ഇരിക്കുന്ന ബിജു മേനോനും സമീപം നില്‍ക്കുന്ന പൃഥ്വിരാജുമാണ് പോസ്റ്ററിലുള്ളത്. സര്‍ക്കാര്‍ ഫയലില്‍ സീല്‍ ചെയ്ത തരത്തിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍.

അനാര്‍ക്കലിക്ക് ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ഗോള്‍ഡ് കോയിന്‍ മോഷന്‍ പക്‌ച്ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അന്നാ രേഷ്മാരാജന്‍, സിദ്ദിഖ്, അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, തരികിട സാബു, ഷാജു ശ്രീധര്‍, ഗൗരി നന്ദ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ജെയ്ക്ക് ബിജോയ്‌സ് ആണ് ഈണം നല്‍കിയിരിക്കുന്നത്. സുധീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. അട്ടപ്പാടി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകുന്ന ചിത്രം സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് പ്രദര്‍ശനത്തിനെത്തിക്കുക.

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்