എ.ആര്‍ റഹ്മാന്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍; 'ഇറ്റ്‌സ് കണ്‍ഫേമഡ്'

Home > Malayalam Movies > Malayalam Cinema News

By |

പൃഥ്വിരാജിന്റെ സ്വപ്‌ന സിനിമയാണ് ആടുജീവിതം. ചിത്രത്തിന് വേണ്ടി മുഴുവന്‍  സമയവും നീക്കിവച്ചിരിക്കുകയാണ് താരമിപ്പോള്‍. രണ്ട് ഷെട്യൂളുകള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ അവസാന ഷെട്യൂളിന് വേണ്ടി താടി വളര്‍ത്തി ശരീര ഭാരം കുറച്ച് ഒരുങ്ങുകയാണ് പൃഥ്വി.

AR Rahman to compose in Prithviraj's Aadu Jeevitham

പ്രേക്ഷകരും ആവേശത്തോടെയാണ് ആടുജീവിതത്തെ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ശ്രദ്ധിക്കുന്നുണ്ട്. മലയാളികളെ ത്രില്ലടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ചിത്രത്തിന്റേതായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്മാനാണ്. റഹ്മാന്‍ തന്നെയാണ് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.

ആടുജീവിതം ഉറപ്പാണോ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് 'ഇറ്റ്‌സ് കണ്‍ഫേമഡ്' എന്നാണ് റഹ്മാന്‍ പ്രതികരിച്ചത്. ചിത്രത്തില്‍ റഹ്മാന്‍ എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് ഔദ്യോഗിക സ്ഥിരീകരണം വരുന്നത്.

ഇതോടെ 28 വര്‍ഷങ്ങള്‍ക്ക് ശേഷം റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. 1992-ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം യോദ്ധയിലാണ് റഹ്മാന്‍ ആദ്യമായും അവസാനമായും മലയാളത്തില്‍  സംഗീതം ചെയ്തത്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ആടുജീവിതത്തില്‍ അമല പോള്‍ നായികയായെത്തുന്നു. വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. കെ.ജി.എ ഫിലിംസിന്റെ ബാനറില്‍ കെ.ജി അബ്രഹാമാണ് നിര്‍മാണം.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்