'കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്'; കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി -വണ്‍ ടീസര്‍

Home > Malayalam Movies > Malayalam Cinema News

By |

മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായെത്തുന്ന ചിത്രം 'വണ്‍'ന്റെ ടീസര്‍ പുറത്തിറക്കി. മമ്മൂട്ടി ഗൗരവമുള്ള ഒരു കഥാപാത്രമായാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. പൂര്‍ണമായും ഒരു പൊളിറ്റിക്കല്‍ ചിത്രമായിരിക്കും വണ്‍ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

Mammootty as Kerala Chief Minister Kadakkal Chandran; One Teaser

അധികാര വടം വലികളും രാഷ്ട്രീയ തന്ത്രങ്ങളും ചിത്രത്തില്‍ പ്രമേയമാവുമെന്നാണ് ടീസറില്‍ എടുത്ത് കാണിക്കുന്ന ചതുരംഗ കളങ്ങളിലൂടെ മനസിലാക്കാനാവുന്നത്. 'കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്' എന്നാണ് ടീസറില്‍ പറയുന്ന ഒരു ഡയലോഗ്. ഈയിടെ ഇടത് ഓണ്‍ലൈന്‍ സര്‍ക്കിളില്‍ ട്രെന്‍ഡിംഗ് ആയ 'നമുക്കൊരു സര്‍ക്കാരുണ്ട്' എന്ന ക്യാപ്ഷനെ ഓര്‍മിപ്പിക്കുന്ന ഡയലോഗ് ആണിത്.

കടക്കല്‍ ചന്ദ്രന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകളിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിറ്റ് കൂട്ടുകെട്ടായ ബോബി-സഞ്ജയ് ആണ് തിരക്കഥ. ഹൗ ഓള്‍ഡ് ആര്‍ യു, ട്രാഫിക്, അയാളും ഞാനും തമ്മില്‍, മുംബൈ പൊലീസ് തുടങ്ങിയ നിരവധി ഹിറ്റുകളുടെ രചയിതാക്കളാണ് ബോബി-സഞ്ചയ്.

തെലുങ്കില്‍ വൈ.എസ് രാജശേഖര റെഡ്ഡിയായി തിളങ്ങിയ മമ്മൂട്ടി മലയാളത്തിലും ഒരു മുഖ്യമന്ത്രിയായി സ്‌ക്രീനിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

ഇച്ചായീസ് പ്രൊഡക്ഷന്‍സ് ഗാനഗന്ധര്‍വന് ശേഷം മമ്മൂട്ടിയെ നായകനാക്കി ചെയ്യുന്ന ചിത്രമാണിത്. ശ്രീലക്ഷ്മി ആര്‍ ആണ് നിര്‍മാതാവ്. ഗോപി സുന്ദര്‍ സംഗീതവും റഫീഖ് അഹമ്മദ് ഗാനരചനയും നിര്‍വഹിക്കുന്നു.

'കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്'; കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി -വണ്‍ ടീസര്‍ VIDEO

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : Mammootty