ലേറ്റ് ആയാലും ഓള്‍ഡസ്റ്റ് ആയി ടൊവീനോ; പത്ത് വര്‍ഷം മുമ്പുള്ള വാലന്റൈന്‍ ചിത്രം

Home > Malayalam Movies > Malayalam Cinema News

By |

പ്രിയപ്പെട്ടവര്‍ക്ക് പ്രണയദിനാശംസകള്‍ നേര്‍ന്ന് ഇന്നലെ മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ യൂത്ത് സ്റ്റാര്‍ ടൊവീനോയുടെ പോസ്റ്റ് മാത്രം ഏറെ വൈകിയിട്ടും കണ്ടില്ല. മിന്നല്‍ മുരളിയുടെ ഷൂട്ടിംഗും പുതിയ ചിത്രം ഫോറന്‍സിക്കിന്റെ റിലീസുമായി ബന്ധപ്പെട്ടും തിരക്കിലായിരുന്നു താരം.

Tovino Thomas Late Valentine photo with wife Lidiya

എന്നാല്‍ ഏറെ വൈകിയെങ്കിലും രാത്രി പ്രണയദിന ചിത്രം പോസ്റ്റ് ചെയ്യാന്‍ താരം സമയം കണ്ടെത്തി. സാധാരണ ലേറ്റ് ആയി വന്താലും ലേറ്റസ്റ്റായി വരും എന്നാണല്ലോ പറയാറ്. ടൊവീനോ ഒന്ന് ലൈന്‍ മാറ്റിപ്പിടിച്ചു. പത്ത് വര്‍ഷം മുന്നേയുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.

ഭാര്യ ലിഡിയയ്‌ക്കൊപ്പം ഒരു റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്ന ചിത്രമാണ് ടൊവീനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 'ഇച്ചിരി ലേറ്റ് ആയിപ്പോയി, എന്നാലും പിടിച്ചോ ഒരു ആശംസ' - ടൊവീനോ ചിത്രത്തോടൊപ്പം കുറിച്ചു.

പ്ലസ് വണ്‍ കാലഘട്ടം മുതലുള്ള പ്രണയത്തിനൊടുവിലാണ് ടൊവീനോയും ലിഡിയയും വിവാഹിതരായത്. തങ്ങളുടെ പ്രണയ കഥ ടൊവീനോ തന്നെ ഒരിക്കല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. മലയാളം ടീച്ചര്‍ അക്ഷര മാല എഴുതാന്‍ പറഞ്ഞപ്പോള്‍ സഹായം ചോദിച്ച് തുടങ്ങിയ ബന്ധമാണ് ലിഡിയയുമായി. പിന്നീട് ഒരുപാട് കാലം പിറകെ നടന്ന ശേഷമാണ് ലിഡിയ സമ്മതം മൂളിയതെന്ന് ടൊവീനോ പറയുന്നു.

2012-ല്‍ സിനിമയിലെത്തിയ ടൊവീനോ 2014-ഒക്ടോബര്‍ 25നാണ് ലിഡിയയുമായി വിവാഹിതനായത്.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்