darbar USA others

'ലാലേട്ടന്‍ റാമിലേക്ക് നിര്‍ദേശിച്ചു'; സന്തോഷം പങ്കുവച്ച് മാമാങ്കം നായിക പ്രാചി ടെഹ്‌ലാന്‍

Home > Malayalam Movies > Malayalam Cinema News

By |

മാമാങ്കത്തില്‍ മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ വന്‍ താരങ്ങള്‍ക്കിടയിലും തന്റെ പ്രകടനം കൊണ്ട് ശക്തമായ സാന്നിധ്യം അറിയിച്ച നായികയാണ് പ്രാചി ടെഹ്‌ലാന്‍. ചിത്രത്തില്‍ പ്രാചിയുടെ നൃത്തരംഗങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. താരത്തിന്റെ അടുത്ത ചിത്രം ഏതെന്ന ആകാംക്ഷയിലാണ് ആരാധകര്‍. അതിനിടെ മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'റാം'ല്‍ അഭിനയിച്ചേക്കുമെന്ന സൂചനയുമായി എത്തിയിരിക്കുകയാണ് പ്രാചി.

Mohanlal suggested Ram to Mamangam fame Prachi Tehlan

കഴിഞ്ഞ ദിവസം മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് പ്രാചി ഇക്കാര്യം സൂചിപ്പിച്ചത്. മാമാങ്കത്തിലെ പ്രകടനം കണ്ട് തന്റെ പേര് റാമിലേക്ക് നിര്‍ദേശിച്ചതായി മോഹന്‍ലാല്‍ പറഞ്ഞെന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷമേ തീരുമാനം എടുക്കൂ എന്നും പ്രാചി വ്യക്തമാക്കി.

'ഇത് എന്റെ അവസാന ശ്വാസം വരെ ഓര്‍മയിലുണ്ടാവും. ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ഇതിഹാസത്തെ കണ്ടുമുട്ടി - ലാലേട്ടന്‍. അദ്ദേഹം വളരെ മനോഹര വ്യക്തിത്വമുള്ളയാളും ആരാധ്യനുമാണ്. കുറേ ഒന്നും ഞങ്ങള്‍ക്ക് സംസാരിക്കാന്‍ പറ്റിയില്ലെങ്കിലും അദ്ദേഹം മാമാങ്കം കണ്ട് എന്റെ പേര് റാമിലേക്ക് നിര്‍ദേശിച്ചതായി പറഞ്ഞു. അതെനിക്ക് വലിയ അംഗീകാരവും പ്രചോദനവുമാണ്. ഞാന്‍ ഈ സിനിമ ചെയ്യുന്നുണ്ടോ എന്ന് ചോദിക്കുന്നവര്‍ക്കായി, ഇതുവരെ ഞാനത് ഉറപ്പിച്ചിട്ടില്ല. സ്‌ക്രിപ്റ്റ് വായിച്ച് നോക്കിയ ശേഷം തീരുമാനിക്കുന്നതാണ്. അത് വളരെ മികച്ച ഒരു ടീമാണ്, അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്.' - എന്നാണ് പ്രാചി ഫേസ്ബുക്കില്‍ കുറിച്ചത്.

ഇന്ത്യന്‍ നെറ്റ്‌ബോള്‍ താരമാണ് പ്രാചി ടെഹ്‌ലാന്‍. 2010-ല്‍  കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ പ്രാചിയായിരുന്നു. 2011-ല്‍ സൗത്ത് ഏഷ്യന്‍ ബീച്ച് ഗെയിംസില്‍ സ്വര്‍ണമെഡലും നേടിത്തന്നു. എം.ബി.എ ബിരുദധാരിയായ പ്രാചിക്ക് മള്‍ട്ടി നാഷനല്‍ കമ്പനികളിലെ പ്രവര്‍ത്തി പരിചയവുമുണ്ട്. മാമാങ്കത്തിന് ശേഷം അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം.

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்