darbar USA others

സുറയ്ക്ക് റീ-റിലീസൊരുക്കി കൊല്ലം ഫാന്‍സ്; പ്രദര്‍ശനത്തിന് കലക്ടറുമെത്തുമെന്ന് സംഘാടകര്‍

Home > Malayalam Movies > Malayalam Cinema News

By |

ഇളയദളപതി വിജയ്‌യുടെ അന്‍പതാം ചിത്രമായിരുന്നു സുറ. 2010-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കൊല്ലം നന്‍പന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന വിജയ് ഫാന്‍സ് കൊല്ലം ജില്ലാ കമ്മിറ്റി. സുറയ്ക്ക് സ്‌പെഷ്യല്‍ റീ-റിലീസ് ഒരുക്കിയാണ് ഫാന്‍സിന്റെ ആഘോഷം.

Vijay's Sura to be re-released in Kollam to celebrate 10 years

വരുന്ന 26-ന് കൊല്ലം ജിമാക്‌സില്‍ രാവിലെ എട്ട് മണിക്കാണ് സുറ പ്രദര്‍ശിപ്പിക്കുക. ഇതിന്റെ ടിക്കറ്റുകള്‍ ഇതിനകം തന്നെ വിറ്റ് തുടങ്ങിയിട്ടുണ്ട്. ഒരു ഷോ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പ്രദര്‍ശനത്തില്‍ ജില്ലാ കലക്ടര്‍ അബ്ദുല്‍ നാസറും പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ ബിഹൈന്‍ഡ്‌വുഡ്‌സിനോട് പറഞ്ഞു.

എസ്.പി രാജ്കുമാര്‍ ആണ് സുറയുടെ സംവിധായകന്‍. സംഗിളി മുരുകന്‍ നിര്‍മിച്ച ചിത്രത്തില്‍ തമന്നയാണ് നായിക.

അതേസമയം, കൈതിയുടെ സംവിധായകന്‍ ലോകേഷ് കനകരാജന്റെ പുതിയ ചിത്രം മാസ്‌റ്റേഴ്‌സിന്റെ തിരക്കിലാണ് വിജയ്. മാളവിക മോഹന്‍ നായികയാവുന്ന ചിത്രത്തില്‍ വിജയ് സേതുപതി, ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ, അര്‍ജുന്‍ ദാസ് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. എക്‌സ്.ബി ഫിലിംസ് ക്രിയേറേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்