നയന്‍താര- വിഘ്നേഷ്, 'നിങ്ങള്‍ രണ്ട് പേരുമാണ് പ്രണയം'; സ്നേഹം നേര്‍ന്ന് ഈ വിഖ്യാത സംവിധായകന്‍

Home > Malayalam Movies > Malayalam Cinema News

By |

നയന്‍താരയുടെയും വിഘ്നേഷ് ശിവന്‍റെയും പ്രണയം തെന്നിന്ത്യയുടെ പ്രധാന സംസാര വിഷയമാണ്. ഇരുവരും തമ്മിലുള്ള വിവാഹം പോലും ഉടനുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്.  എന്നാല്‍ വിവാഹത്തെക്കുറിച്ച് താര ജോഡികള്‍ ഒന്നും വ്യക്തമാക്കിയില്ലെങ്കിലും പ്രണയം ആഘോഷിക്കുകയാണ് ഇരുവരും.

Nayanthara vignesh shivan anurag kashyap praises on instagram

സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരുടെയും പ്രണയം ആരാധകര്‍ അറിഞ്ഞത്. ഇരുവരും തങ്ങളുടെ പ്രണയ നിമിഷങ്ങള്‍ ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം വിഘ്നേഷ് പങ്കുവച്ച ഇത്തരമൊരു ചിത്രത്തിനടിയിലാണ് സംവിധായകന്‍ അനുരാഘ് കശ്യപ് താര ജോഡികള്‍ക്ക് തന്‍റെ സ്നേഹം അറിയിച്ചത്. 

ചെന്നൈയില്‍ നിന്ന് പോസ്റ്റ് ചെയ്ത ഇരുവരുടെയും സെല്‍ഫിയുടെ അടിയിലാണ് അനുരാഗ് കമന്‍റ് ചെയ്തിരിക്കുന്നത്. 'നിങ്ങള്‍ രണ്ട് പേരും പ്രണയമാണ് (ഹൃദയ ചിഹ്നം)' എന്നാണ് അനുരാഗിന്‍റെ ആശംസ. അനുരാഗിന്‍റെ കമന്‍റിന് താഴെ ഇമൈക്ക നൊടികൾ എന്ന ചിത്രത്തിലെ നയന്‍താരയുടെയും അനുരാഗിന്‍റെയും റോളുകളെ ബന്ധപ്പെടുത്തി തമാശകളും ആശംസകളും പങ്കുവച്ച് ആരാധകരും എത്തിയിട്ടുണ്ട്.  അനുരാഗ് കശ്യപ്പിന് പുറമെ നേഹ സക്സേന ഉള്‍പ്പടെയുള്ള സെലിബ്രിറ്റികളും ആരാധകരും താരജോഡികള്‍ക്ക് സ്നേഹം അറിയിച്ചു കമന്‍റ് ചെയ്തിട്ടുണ്ട്.

2015-ല്‍ വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത 'നാനും റൌഡി താന്‍' എന്ന ചിത്രം നയന്‍താരയുടെ കരിയറില്‍ ഒരു വന്‍ തിരിച്ചു വരവായിരുന്നു. പോടാ പോടി, വേലയില്ലാ പട്ടധാരി, താനേ തേർന്ത കൂട്ടം തുടങ്ങി തമിഴിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വിഘ്നേഷ്.

രജനീകാന്ത് ചിത്രം 'ദര്‍ബാര്‍' ആണ് നയന്‍താരയുടെ അടുത്ത റിലീസ്. എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം നാളെ തീയേറ്ററുകളിലെത്തും.

അനുരാഗ് കശ്യപ് കമന്‍റ് ചെയ്ത വിഘ്നേഷിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്:

 
 
 
 
 
 
 
 
 
 
 
 
 

🥰

A post shared by Vignesh Shivan (@wikkiofficial) on

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்