ഫഹദ് ഫാസില്‍-ടൊവീനോ ചിത്രം റീ റിലീസിനൊരുങ്ങുന്നു; മാര്‍ച്ച് 20-ന് തീയേറ്ററുകളില്‍

Home > Malayalam Movies > Malayalam Cinema News

By |

ഫഹദ് ഫാസിലിനെ നായകനാക്കി 2016-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മണ്‍സൂണ്‍ മാംഗോസ്. അബി വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രം കായല്‍  ഫലിംസിന്റെ ബാനറില്‍ തമ്പി ആന്റണി, പ്രേമ തെക്കേക്ക് എന്നിവരാണ് നിര്‍മിച്ചത്. ചിത്രം അടുത്ത മാസം വീണ്ടും തീയേറ്ററുകളിലെത്തുമെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 20-ന് ചിത്രം റീ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Fahad faasil film Monsoon Mangoes to re-release in March

ഒരു സിനിമാ സംവിധായകന്റെ കഥയാണ് ചിത്രം പറയുന്നത്. മണ്‍സൂണ്‍ മാംഗോസ് എന്ന് പേരിട്ടിരിക്കുന്ന തന്റെ ലോ ബജറ്റ് ചിത്രം പൂര്‍ത്തീകരിക്കാന്‍ ഡേവിഡ് പള്ളിക്കല്‍ എന്ന യുവാവ് നടത്തുന്ന കഷ്ടപ്പാടുകളാണ് ചിത്രത്തിന്റെ കഥ. വ്യത്യസ്തമായ തരത്തിലുള്ള മറ്റൊരു തരം മൂഡിലുള്ള കഥ പറച്ചില്‍ രീതിയാണ് ചിത്രം അവലംബിച്ചിരിക്കുന്നത്.

പൂര്‍ണമായും അമേരിക്കയിലാണ് ചിത്രം ഷൂട്ട് ചെയ്തത്. അബി വര്‍ഗീസും നവീന്‍ ഭാസ്‌കറുമാണ് തിരക്കഥ തയ്യാറാക്കിയത്. ടൊവീനോ തോമസ്, വിനയ് ഫോര്‍ട്ട്, തമ്പി ആന്റണി, അലന്‍സിയര്‍, നന്ദു, ഐശ്വര്യ മേനോന്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

ഹോളിവുഡിലെ ലൂക്കാസ് പ്രോച്ചിനിക്ക് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ജേക്ക്‌സ് ബിജോയ് സംഗീതവും ഡോണ്‍ മാക്‌സ് എഡിറ്റിംഗും നിര്‍വഹിച്ചു.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்