'ലളിതം സുന്ദരം' ഈ ടൈറ്റില്‍; മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

Home > Malayalam Movies > Malayalam Cinema News

By |

മഞ്ജു വാര്യര്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം 'ലളിതം സുന്ദരം' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

Manju Warrier's Lalitham Sundaram Title poster released

ചുറ്റുമുള്ള കളര്‍ ബള്‍ബുകള്‍ക്ക് നടുവില്‍ കറുത്ത പശ്ചാത്തലത്തില്‍ വിവിധ വര്‍ണത്തില്‍ 'ലളിതം സുന്ദരം' എന്ന് എഴുതിയതാണ് ടൈറ്റില്‍.

മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറിയും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിജു മേനോന്‍ ആണ് ചിത്രത്തിലെ നായകന്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിജുമേനോനും മഞ്ജുവും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്.

പ്രമോദ് മോഹനാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.  പി. സുകുമാര്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും നിര്‍വഹിക്കും. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം നല്‍കും. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകളൊന്നുമില്ല.

ലാല്‍ജോസ് സംവിധാനം ചെയ്ത 41 ആണ് ബിജു മേനോന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ബിജുമേനോനും പൃഥ്വിയും നായകനാവുന്ന 'അയ്യപ്പനും കോശിയും' ഫെബ്രുവരി 7-ന് റീലീസ് ചെയ്യാനൊരുങ്ങുകയാണ്.

അനാര്‍ക്കലിക്ക് ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ഗോള്‍ഡ് കോയിന്‍ മോഷന്‍ പക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അന്നാ രേഷ്മാരാജന്‍, സിദ്ദിഖ്, അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, തരികിട സാബു, ഷാജു ശ്രീധര്‍, ഗൗരി നന്ദ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்