സണ്ണി വെയ്ന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം ഈ സൂപ്പര്‍ നായിക

Home > Malayalam Movies > Malayalam Cinema News

By |

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നായകനാവുന്ന ചിത്രമാണ് പടവെട്ട്. സണ്ണി വെയ്ന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ലിജു കൃഷ്ണയാണ്. അരുവിയെന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിതി ബാലനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമാവാന്‍ മലയാളത്തിന്റെ സൂപ്പര്‍ നായിക മഞ്ജു വാര്യരും എത്തിയിരിക്കുകയാണ്.

Manju Warrier together with Nivin Pauly for the first timE

ചിത്രത്തില്‍ പ്രധാന കഥാപാത്രമായാണ് മഞ്ജു എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഭാഗമാണെന്ന് മഞ്ജു തന്നെയാണ് ആരാധകരോട് വെളിപ്പെടുത്തിയത്. നിവിന്‍ പോളിക്കും സണ്ണി വെയ്‌നുമൊപ്പമുള്ള ചിത്രവും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

ഇതാദ്യമായാണ് മഞ്ജു വാര്യരും നിവിന്‍ പോളിയും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ കണ്ണൂരില്‍ ആരംഭിച്ചിരുന്നു. ഈ ചിത്രത്തിന് മുമ്പ് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് ചെയ്ത നാടകം 'മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' ദേശീയ തലത്തില്‍ പോലും നിരവദി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. ലിജു കൃഷ്ണ തന്നെയാണ് നാടകവും സംവിധാനം ചെയ്തത്

അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് ഈണം നല്‍കുന്നത്. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ദീപക് ഡി. മേനോന്‍ ഛായാഗ്രഹണവും രംഗനാഥ് രവി സൗണ്ട് ഡിസൈനിംഗും നിര്‍വഹിക്കുന്നു. ഷെഫീഖ് മുഹമ്മദാണ് എഡിറ്റര്‍. സുഭാഷ് കരുണ്‍ ആര്‍ട്ട് ഡയറക്ഷനും റോണക്‌സ് സേവിയര്‍ മേക്ക് അപ്പും മഷര്‍ ഹംസ വസ്ത്രാലങ്കാരവും ചെയ്യും.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்