മോഹന്‍ലാല്‍ മുതല്‍ അനുരാഗ് കശ്യപ് വരെ; കപ്പേളയുടെ ട്രൈലര്‍ പുറത്തിറക്കുന്നത് ഇവര്‍

Home > Malayalam Movies > Malayalam Cinema News

By |

നടന്‍ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കപ്പേളയുടെ ട്രൈലര്‍ ഇന്ന് വൈകിട്ട് റിലീസ് ചെയ്യും. മോഹന്‍ലാല്‍ മുതല്‍ അനുരാഗ് കശ്യപ് വരെയുള്ള വന്‍ താരനിരയാണ് ട്രൈലര്‍ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

Kappela trailer will be released by Mohanlal, Anurag Kashyap etc

ഇന്ന് വൈകിട്ട് ഏഴുമണിക്കാണ് ട്രൈലര്‍ റിലീസ് ചെയ്യുക. മോഹന്‍ലാല്‍, അനുരാഗ് കശ്യപ്, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, അനു സിത്താര, ഹണി റോസ്, ഐശ്വര്യ ലക്ഷ്മി, അനുശ്രീ, നവ്യ നായര്‍, നിമിഷ സജയന്‍, മിഥുന്‍ മാനുവല്‍ തോമസ്, നമിത പ്രമോദ്, മിയ, സൈജു കുറുപ്പ് തുടങ്ങിയവരാണ് ട്രൈലര്‍ പുറത്ത് വിടുന്നത്.

അന്ന ബെന്നും റോഷനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം.  അനീസ് നാടോടിയാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചത്. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് സിനിമയുടെ നിര്‍മാണം. വിനായക് ശശികുമാര്‍ ഗാനരചനയും സുശിന്‍ ശ്യാം സംഗീതസംവിധാനനും നിര്‍വഹിച്ചിരിക്കുന്നു. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റര്‍.

പാലേരി മാണിക്യം, ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുസ്തഫ ക്യാരക്ടര്‍ റോളുകളിലാണ് തിളങ്ങിയത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം നേടിയിരുന്നു. ഈ മാസം 28-നാണ് കപ്പേള റിലീസ് ചെയ്യുന്നത്.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்