ബിലാല്‍ ഒരുങ്ങുന്നു; ബിഗ് ബിയുടെ രണ്ടാം ഭാഗത്തില്‍ ഗോപി സുന്ദറും

Home > Malayalam Movies > Malayalam Cinema News

By |

പ്രേക്ഷകര്‍ വളരെ കാലമായി കാത്തിരിക്കുന്ന ഒരു സീക്വലാണ് മമ്മൂട്ടിയുടെ അമല്‍ നീരദ് ചിത്രം ബിഗ് ബിയുടേത്. 2007-ല്‍ പുറത്തിറങ്ങിയ ചിത്രം മമ്മൂട്ടിക്ക് ഒരു സ്റ്റൈലിഷ് മേക്ക് ഓവറാണ് നല്‍കിയത്. തീയേറ്ററുകളില്‍ വലിയ പ്രകടനം കാഴ്ചവച്ചില്ലെങ്കിലും പിന്നീട് പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു.

Mammootty's Bilal to have Gopi Sunder as music director

ബിലാല്‍ എന്ന പേരില്‍ ഇറങ്ങുന്ന രണ്ടാം ഭാഗം ഉടന്‍ ഉണ്ടാവുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ സംഗീത സംവിധായകന്‍ ഗോപി സുന്ദറും ചിത്രത്തിന്റെ ഭാഗമാകുമെന്ന് സൂചന നല്‍കിയിരിക്കുകയാണ്. സംവിധായകന്‍ അമല്‍ നീരദിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവച്ചിരിക്കുന്നത്. 'ബിലാലിന് വേണ്ടി ഞാനും സഹോദരനും' എന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ഗോപി സുന്ദര്‍ കുറിച്ചിരിക്കുന്നത്.

ബിലാല്‍ ഉടന്‍ ഉണ്ടാവുമെന്ന് നേരത്തെ ഒരു ഫേസ്ബുക്ക് ലൈവില്‍ മമ്മൂട്ടിയും സൂചിപ്പിച്ചിരുന്നു. ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരമായിട്ട്, 'ബിലാല്‍ വരും, തയ്യാറെടുപ്പുകള്‍ നടക്കുകയാണ്' എന്നാണ് മമ്മൂട്ടി മറുപടി നല്‍കിയത്.

അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി 2007-ലാണ് ബിഗ് ബി റിലീസ് ചെയ്തത്. പുതുമയുള്ളതും സ്റ്റൈലിഷുമായ അവതരണത്തോടൊപ്പം ഉണ്ണി ആറിന്റെ ഹ്രസ്വവും ശക്തവുമായ ഡയലോഗുകളുമായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രത്യേകതകള്‍. ഗോപി സുന്ദറായിരുന്നു ബിഗ് ബിക്കും പശ്ചാത്തല സംഗീതം ഒരുക്കിയത്. മമ്മൂട്ടിക്ക് പുറമെ മനോജ് കെ ജയന്‍, ബാല, നഫീസ അലി, സുമിത് നവല്‍, മംമ്ത മോഹന്‍ദാസ്, ഇന്നസെന്റ്, വിജയ രാഘവന്‍, പശുപതി തുടങ്ങിയവര്‍ മറ്റു വേഷങ്ങളിലെത്തി.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்