ഉന്മാദലഹരി നിറച്ച നിറങ്ങളും സംഗീതവുമായി 'രാത്ത്'; ട്രാന്‍സിലെ ആദ്യ പാട്ട് പുറത്ത്

Home > Malayalam Movies > Malayalam Cinema News

By |

ഫഹദ് ഫാസിലും നസ്രിയയും പ്രധാന വേഷങ്ങളിലെത്തുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിലെ ആദ്യ പാട്ട് പുറത്തിറങ്ങി. ചിത്രത്തിന്റെ പോസ്റ്ററുകളിലെ തീമിന് സമാനമായി ഒരു സൈക്കഡെലിക് നിറങ്ങള്‍ ചേര്‍ന്നുള്ള വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. വിവിധ തരം ടെക്സ്റ്ററുകളും നിറങ്ങളും  ട്രാന്‍സ് മൂഡിലൂള്ള സംഗീതവുമാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. നസ്രിയയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Nazriya starring Raat song from Trance released

മ്യൂസിക് 247 ആണ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

ഏഴു വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനത്തിലേക്ക് തിരിച്ചെത്തുകയാണ് ട്രാന്‍സിലൂടെ. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ട്രാന്‍സിനുണ്ട്. ചിത്രം ഫെബ്രുവരി 14-നാണ് റിലീസ് ചെയ്യുന്നത്.

കന്യാകുമാരി, മുംബൈ, കൊച്ചി, ആംസ്റ്റര്‍ഡാം, പോണ്ടിച്ചേരി തുടങ്ങിയിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മാണം.  അമല്‍ നീരദ് ചിത്രത്തിന്റെ ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും നിര്‍വഹിക്കും.

ഗൗതം മേനോന്‍, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, ധര്‍മജന്‍, ജോജു ജോര്‍ജ്, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരും ചിത്രത്തിന്‍ കഥാപാത്രങ്ങളായെത്തുന്നു.

ഉന്മാദലഹരി നിറച്ച നിറങ്ങളും സംഗീതവുമായി 'രാത്ത്'; ട്രാന്‍സിലെ ആദ്യ പാട്ട് പുറത്ത് VIDEO

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்