ബിഗ് ബോസ് മലയാളം സീസണ്‍ 2-ല്‍ ആദ്യ എലിമിനേഷനുള്ള നോമിനേഷനുകള്‍ തയ്യാറായിക്കഴിഞ്ഞു. ബിഗ് ബോസിന്റെ എട്ടാം ദിവസമാണ് നോമിനേഷന്‍ നടത്തിയത്.  ഏറ്റവും കൂടുതല്‍ നോമിനേഷന്‍ ലഭിച്ച് എലിമിനേഷന്‍ റൗണ്ടിലേക്ക് എത്തിയ ആറു പേര്‍ ഇവരാണ്:

രജിത് കുമാര്‍
രജിത് കുമാര്‍

രജിതിന്റെ പേരാണ് നോമിനേഷനില്‍ മിക്കവര്‍ക്കും നിര്‍ദേശിക്കാനുണ്ടായിരുന്നത്. സ്ത്രീകളോടുള്ള രജിതിന്റെ പെരുമാറ്റത്തില്‍ പലര്‍ക്കും പരാതിയുണ്ട്. ആദ്യമായി നോമിനേഷനുകള്‍ പറയാനെത്തിയ രജനിയാണ് രജിതിന്റെ പേര് ആദ്യം പറഞ്ഞത്. രജിത് സ്ത്രീകളോട് മോശമായി സംസാരിക്കുന്നു എന്നായിരുന്നു രജനിയുടെ ആരോപണം. ആര്യയും രജിതിന്റെ പേര് പറഞ്ഞു. അദ്ദേഹം എല്ലാവരോടും ഇടപെടുന്നത് പ്രൊഫഷനുമായി ബന്ധപ്പെട്ടാണെന്നും സംസാരിക്കുന്നതില്‍ നിന്ന് മാറി പലകാര്യങ്ങളും പറഞ്ഞ് അതിന്റെ പേരിലാണ് കൂടുതല്‍ പ്രശ്‌നങ്ങളുമെന്നുമാണ് ആര്യയുടെ ആരോപണം. വീണ, മഞ്ജു, പ്രദീപ് ചന്ദ്ര, സുജോ, സാജു എന്നിവരാണ് രജിതിന്റെ പേര് നിര്‍ദേശിച്ച മറ്റുള്ളവര്‍.