രജനി ചാണ്ടി
രജനി ചാണ്ടി

രജനി തന്നെയാണ് സ്വന്തം പേര് ആദ്യമായി നിര്‍ദേശിച്ചത്. മറ്റുള്ളവര്‍ പോവണമെന്ന് പറയാന്‍ പറ്റില്ലെന്നായിരുന്നു രജനി കാരണമായി പറഞ്ഞത്. പരീക്കുട്ടിയും രജനിയുടെ പേര് നിര്‍ദേശിച്ചു. ഭക്ഷണം കഴിക്കുന്ന സമയത്ത് അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു എന്നായിരുന്നു പരീക്കുട്ടിക്ക് രജനിക്കെതിരെയുണ്ടായിരുന്ന ആരോപണം. കിച്ചനിലേക്ക് രജനി തന്നെ അടുപ്പിക്കുന്നില്ലെന്നും അത് കൊണ്ട് താന്‍ പണിയൊന്നും എടുക്കാതിരിക്കുന്നതായി തോന്നുന്നെന്നും തെസ്‌നിഖാന്‍ പറഞ്ഞു. തെസ്‌നിയും രജനിയെ നോമിനേറ്റ് ചെയ്തു. ഫുക്രു, രേഷ്മ, സോമദാസ്, അലസാന്‍ഡ്ര എന്നിവരും രജനിയുടേ പേര് പറഞ്ഞു.