വിജയ്‌യുടെ വെടിച്ചില്ല് ലുക്കുമായി മാസ്റ്റര്‍ സെക്കന്റ് ലുക്ക് പോസ്റ്റര്‍

Home > Malayalam Movies > Malayalam Cinema News

By |

കൈതി സംവിധായകന്‍ ലോകേഷ് കനകരാജിന്റെ പുതിയ വിജയ് ചിത്രം മാസ്റ്ററിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. കറുത്ത വസ്ത്രമണിഞ്ഞ കുറേ ആളുകള്‍ക്കിടയില്‍ കറുത്ത വേഷത്തില്‍ നില്‍ക്കുന്ന വിജയ് ആണ് പോസ്റ്ററിലുള്ളത്. ആളുകള്‍ക്കിടയില്‍ നിന്ന് 'മിണ്ടരുത്' എന്ന് വിരല്‍ കൊണ്ട് സൂചന നല്‍കുന്ന വിജയ്‌യുടെ കിടിലന്‍ ലുക്ക് ആണ് പൊങ്കലിന് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

Vijay-Vijay Sethupathi upcoming movie Master second look poster

ലോകേഷ് കനകരാജിന്റെ മൂന്നാമത്തെ ചിത്രമാണ് മാസ്റ്റര്‍. വിജയ്‌ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തില്‍ ഒന്നിക്കുന്നു. മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വി.ജെ രമ്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനേതാക്കളായിട്ടുണ്ട്.

തെരി, ബിഗില്‍, ഭൈരവാ തുടങ്ങിയ വിജയ്‌യുടെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ് പേരിലുള്ള ചിത്രമാണ് മാസ്റ്റര്‍. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന് സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ദല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

 

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்