ഫഹദിനും നസ്രിയയ്ക്കുമൊപ്പം കടല്‍ക്കാഴ്ച്ച കണ്ട് ഓറിയോ; വൈറല്‍ ചിത്രം

Home > Malayalam Movies > Malayalam Cinema News

By |

ഓറിയോയ്‌ക്കൊപ്പം മലയാളത്തിന്റെ പ്രിയ താരങ്ങളായ നസ്രിയയും ഫഹദ് ഫാസിലും കടല്‍ത്തീരത്ത് കളിക്കുന്ന ചിത്രം ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റ് ആയിരിക്കുകയാണ്. ആരാണ് ഓറിയോ എന്നല്ലേ, കുഞ്ഞിനെ പോലെ നസ്രിയ കൂടെ കൊണ്ട് നടക്കുന്ന പ്രിയപ്പെട്ട വളര്‍ത്തു നായയാണ് ഓറിയോ. വീട്ടിലായാലും ഷൂട്ടിംഗ് സെറ്റിലായാലും നസ്രിയയ്‌ക്കൊപ്പം എപ്പോഴും ഓറിയോ കാണും. കറുപ്പും വെള്ളയും ഇടകലര്‍ന്ന്‌ ഓറിയോ ബിസ്‌കറ്റിനെ ഓര്‍മിപ്പിക്കുന്ന നിറമാണ് ഈ കുഞ്ഞന്‍ നായയ്ക്ക്.

Nazriya and Fahad on beach with their favorite dog Oreo - photo

കടലില്‍ ഇറങ്ങി നില്‍ക്കുന്ന നസ്രിയയ്ക്കും ഫഹദിനും സമീപം തീരത്ത് നില്‍ക്കുന്ന ഓറിയോയുടെ ചിത്രമാണ് നസ്രിയ പോസ്റ്റ് ചെയ്തത്. 'എന്റെ ഇഷ്ടപ്പെട്ട ബോയ്‌സ്' എന്ന ഹാഷ്ടാഗാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

നസ്രിയ ഓറിയോയെ താലോലിക്കുന്ന ചിത്രങ്ങള്‍ മുമ്പും താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഓറിയോയെ ഭക്ഷണം കഴിപ്പിക്കുന്ന വീഡിയോ മുന്‍പ് നസ്രിയ പോസ്റ്റ് ചെയ്തത് വൈറല്‍ ആയിരുന്നു. മമ്മിയും ഓറിയോ ബേബിയും എന്ന കുറിപ്പോടെയാണ് നസ്രിയ ആ വീഡിയോ പോസ്റ്റ് ചെയ്തത്.

ഫഹദ് തന്ന ഗിഫ്റ്റ് എന്നാണ് നസ്രിയ ഓറിയോയെ വിശേഷിപ്പിക്കാറ്. ഓറിയോ വന്നതിന് ശേഷമാണ് തനിക്ക് നായ്ക്കുട്ടികളോടുള്ള പേടി മാറിയത് എന്നാണ് മുന്‍പ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നസ്രിയ പറഞ്ഞത്.

പൃഥ്വിരാജ് നായകനായ 'കൂടെ' ആണ് നസ്രിയയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. അന്‍വന്‍ റഷീദ് സംവിധാനം ചെയ്യുന്ന 'ട്രാന്‍സ്' ആണ് റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നിര്‍വഹിക്കുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 

💜 #lifeisgood #myfavboys💙

A post shared by Nazriya Nazim Fahadh (@nazriyafahadh) on

 
 
 
 
 
 
 
 
 
 
 
 
 

#nazriya #oreodog #shihtzupuppy #shihtzu

A post shared by Nazriya Nazim Fahadh ✴ (@nazriyafahadh._) on

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்