മഹേഷേട്ടന്‍ ഇനി തെലുങ്കില്‍ പ്രതികാരം ചെയ്യും; ടീസര്‍

Home > Malayalam Movies > Malayalam Cinema News

By |

ഫഹദ് ഫാസില്‍ ചിത്രം 'മഹേഷിന്റെ പ്രതികാര'ത്തിന്റെ തെലുങ്ക് പതിപ്പ് 'മഹേശ്വരാ ഉഗ്ര രൂപസ്യ'യുടെ ടീസര്‍ പുറത്തിറങ്ങി. സത്യ ദേവ് നായകനാവുന്ന ചിത്രം വെങ്കിടേഷ് മഹ ആണ് സംവിധാനം ചെയ്യുന്നത്.

Telugu film Uma Maheswara Ugra Roopasya teaser

ബാഹുബലിയുടെ നിര്‍മാതാക്കളായ ആര്‍ക മീഡിയ വര്‍ക്ക്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. സുഹാസ്, ജബ്ബര്‍ദസ്ത് റാംപ്രസാദ്, ടി.എന്‍.ആര്‍, രവീന്ദ്ര വിജയ്, കെ. രാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തുന്നു. ബിജിപാല്‍ ആണ് സംഗീതം. അപ്പു പ്രഭാകര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രം ഏപ്രില്‍ 17-ന് റീലീസ് ചെയ്യും.

മലയാള സിനിമയുടെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം 'മഹേഷിന്റെ പ്രതികാരം'. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ മഹേഷിന്റെ പ്രതികാരം ബോക്‌സ് ഓഫിസിലും തിളങ്ങി.

തമിഴില്‍ 'നിമിര്‍' എന്ന പേരില്‍ ചിത്രം റീമേക്ക് ചെയ്തിരുന്നു. പ്രിയദര്‍ശനാണ് മഹേഷിന്റെ പ്രതികാരത്തെ തമിഴില്‍ സംവിധാനം ചെയ്തത്. ഉദയനിധി സ്റ്റാലിന്‍ നായകനായ ചിത്രത്തില്‍ നമിത പ്രമോദ്, പാര്‍വതി നായര്‍ എന്നിവരായിരുന്നു നായികമാര്‍.

മഹേഷേട്ടന്‍ ഇനി തെലുങ്കില്‍ പ്രതികാരം ചെയ്യും; ടീസര്‍ VIDEO

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்