മമ്മാലിയെന്ന മരയ്ക്കാരായി പ്രണവ് മോഹന്‍ലാല്‍; ആവേശമായി ക്യാരക്ടര്‍ പോസ്റ്റര്‍

Home > Malayalam Movies > Malayalam Cinema News

By |

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാറിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. പ്രണവ് മോഹന്‍ലാലിന്റെ പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രണവിന്റെ പുതിയ ലുക്ക് ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.

Pranav Mohanlal's Marakkar character poster released

കുഞ്ഞാലി മരയ്ക്കാരുടെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. മമ്മാലി എന്ന് വിളിപ്പേരിലാണ് പ്രണവിന്റെ കഥാപാത്രം അറിയപ്പെടുന്നത്. വില്ലും അമ്പും ധരിച്ച് എതിരാളിയുടെ നെഞ്ചിലേക്ക് ചാടി ചവിട്ടുന്ന രംഗമാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിട്ടുള്ളത്.

ചിത്രത്തിനായി വൈഡ്  റിലീസ് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അഞ്ച് ഭാഷകളിലായി 5000 സ്‌ക്രീനുകളില്‍  ചിത്രം റിലീസ് ചെയ്യും. മാര്‍ച്ച് 26-നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

ഏറ്റവും സാങ്കേതികത്തികവോടെയായിരിക്കും മരക്കാര്‍ ഒരുക്കുകയെന്ന് പ്രിയദര്‍ശന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. വന്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മോഹന്‍ലാലിന് പുറമെ പ്രഭു, പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, അര്‍ജുന്‍, ഫാസില്‍, കല്ല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍ തുടങ്ങിയ വലിയ താരനിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

മാര്‍വെല്‍ ചിത്രങ്ങള്‍ക്ക് വി.എഫ്.എക്‌സ് ഒരുക്കിയ അനിബ്രയിന്‍ ആണ് മരക്കാറിന് വേണ്ടിയും വി.എഫ്.എക്‌സ് ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்