മരക്കാര്‍ പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും അവസാന ചിത്രമോ? മറുപടിയുമായി സംവിധായകന്‍

Home > Malayalam Movies > Malayalam Cinema News

By |

മലയാളത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ക്ലാസിക് കൂട്ടുകെട്ടാണ് പ്രിയദര്‍ശനും മോഹന്‍ലാലും. ഇരുവരും വീണ്ടും ഒന്നിക്കുന്ന മരക്കാര്‍, അറബിക്കടലിന്റെ സിംഹം ഈ വര്‍ഷം റിലീസിനെത്തുകയാണ്. എന്നാല്‍ മരക്കാര്‍ പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന അവസാന ചിത്രമായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതില്‍ പ്രതികരിച്ചിരിക്കുകയാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍.

Marakkar would be Mohanlal-Priyadarshan Teams' last?

മരക്കാര്‍ അവസാന ചിത്രമാവില്ല എന്നാണ് പ്രിയദര്‍ശന്‍ വ്യക്തമാക്കിയത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയര്‍ ഇക്കാര്യം പറഞ്ഞത്. മരക്കാറിന്റെ വിജയം ഇനിയും ഒന്നിച്ച് വലിയ ചിത്രങ്ങള്‍ ചെയ്യാനുള്ള ഊര്‍ജമാവുമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ ഏറ്റവും മികച്ച ചിത്രങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് മോഹന്‍ലാലും പ്രതികരിച്ചു.

മോഹന്‍ലാലിന് പുറമെ പ്രഭു, പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, അര്‍ജുന്‍, ഫാസില്‍, കല്ല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍ തുടങ്ങിയ വലിയ താരനിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

വൈഡ് റിലീസാണ് ചിത്രത്തിനായി പ്ലാന്‍ ചെയ്തിരിക്കുന്നത്. അഞ്ച് ഭാഷകളിലായി അമ്പതിലേറെ രാജ്യങ്ങളില്‍ ആയിരക്കണക്കിന് തീയേറ്ററുകളില്‍ മരയ്ക്കാര്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍വെല്‍ ചിത്രങ്ങള്‍ക്ക് വി.എഫ്.എക്സ് ഒരുക്കിയ അനിബ്രയിന്‍ ആണ് മരക്കാറിന് വേണ്ടിയും വി.എഫ്.എക്സ് ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்