ഞെരിപ്പന്‍ ലുക്കില്‍ ഫഹദ്; സുഹൃത്തിന്റെ വിവാഹച്ചടങ്ങിനിടെ എടുത്ത ചിത്രം പങ്കുവച്ച് നസ്രിയ

Home > Malayalam Movies > Malayalam Cinema News

By |

മലയാളത്തിന്റെ ലൗലി ഫാമിലിയാണ് നസ്രിയയും ഫഹദും. സമൂഹ്യമാധ്യമങ്ങളിലൂടെ കുടുംബ നിമിഷങ്ങള്‍ താരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫഹദിന്റെ കുടുംബത്തെ മലയാളികള്‍ക്ക് അടുത്തറിയാം. ഇപ്പോഴിതാ ഒരു കല്ല്യാണച്ചടങ്ങിനിടെ എടുത്ത സൂപ്പര്‍ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് താരദമ്പതികള്‍.

Fahad Faasil and Nazriya's elegant look in a wedding function

നസ്രിയയുടെ സുഹൃത്തായ ഫിദ നസീറിന്റെ വിവാഹത്തിനിടെ പകര്‍ത്തിയ ചിത്രമാണ് നസ്രിയ പോസ്റ്റ് ചെയ്തത്. കൂളിംഗ് ഗ്ലാസും കുര്‍ത്തയും ധരിച്ച് രാജകീയ വേഷത്തിലാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്. സാധാരണ വേഷമെങ്കിലും എലഗന്റ് ലുക്കിലാണ് നസ്രിയയും ചിത്രത്തിലുള്ളത്.

മണിക്കൂറുകള്‍ക്കകം ഒന്നര ലക്ഷത്തോളം ലൈക്ക് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 'ഇവള്‍ ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്, ഇന്ന് അവളുടെ ദിനമാണ്' - ചിത്രത്തോടൊപ്പം നസ്രിയ കുറിച്ചു.

അതേസമയം, നസ്രിയയും ഫഹദും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ട്രാന്‍സ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഫെബ്രുവരി 14-ന് തീയേറ്ററിലെത്തും. ചിത്രത്തില്‍ നിന്ന് 17 മിനിറ്റ് നീക്കം ചെയ്യണമെന്നാണ് തിരുവനന്തപുരം സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ നിര്‍ദേശിച്ചതോടെ ചിത്രം മുംബൈയിലെ റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്.

മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഇന്ന് ചിത്രം കാണുകയും തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച കട്ടുകളില്‍ തീരുമാനമെടുക്കുകയും ചെയ്യും.

 

 
 
 
 
 
 
 
 
 
 
 
 
 

This girl means a lot to us 💝..Her big day ..😍#prettiestbrideever❤️

A post shared by Nazriya Nazim Fahadh (@nazriyafahadh) on

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்