മുഖത്ത് തുന്നിക്കെട്ടലുമായി അനാര്‍ക്കലി നായിക പ്രിയാല്‍; എന്തുപറ്റിയെന്ന് ആരാധകര്‍

Home > Malayalam Movies > Malayalam Cinema News

By |

അനാര്‍ക്കലി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച നടിയാണ് പ്രിയാല്‍ ഗോര്‍. മലയാളത്തില്‍ മറ്റു ചിത്രങ്ങളൊന്നും ചെയ്തില്ലെങ്കിലും താരം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. എന്നാല്‍ പ്രിയാലിന്റെ പുതിയ ഇന്‍സ്റ്റഗ്രാം ഫോട്ടോ ആരാധകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിരിക്കുകയാണ് ഇപ്പോള്‍.

Anarkkali actress Priyal Gor posted a photo with scar on Face

മുഖത്ത് തുന്നിക്കെട്ടിയ മുറിവുമായി നില്‍ക്കുന്ന രണ്ട് ചിത്രമാണ് പ്രിയാല്‍ കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

'അപ്രതീക്ഷിതമായതിനെ അതിജീവിക്കുകയും പുഞ്ചിരിയോടെ അത് നേരിടുകയും ചെയ്യുന്നതാണ് ജീവിതം. കഴിഞ്ഞ രണ്ട് മാസം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. പക്ഷേ ഇത് ഞാനാണ്,  എന്റെ ഏറ്റവും മികച്ചത്. എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ ഒരു മുറിപ്പാടുണ്ടാവും. എന്റേത് ഇതാണ്. ഞാനതിനെ ഏറ്റവും സ്‌നേഹത്തോടെ ആശ്ലേഷിക്കുന്നു.' - ചിത്രത്തോടൊപ്പം പ്രിയാല്‍ കുറിച്ചു.

ഇതോടെ മുഖത്തിന് എന്ത് പറ്റിയതാണെന്ന ചോദ്യവുമായി ആരാധകര്‍ തങ്ങളുടെ ആശങ്ക അറിയിച്ച് രംഗത്തെത്തി.

മുഖത്തെ മുറിവ് മേക്ക് അപ്പ് ചെയ്ത് മറയ്ക്കാതെ ഫോട്ടോഷൂട്ടിന് തയ്യാറായ പ്രിയാലിനെ അഭിനന്ദിച്ച് നിരവധി പേരാണ് ചിത്രത്തില്‍ കമന്റ് ചെയ്തിരിക്കുന്നത്. മുഖത്തെ മുറിവ് പ്രിയാലിന്റെ സൗന്ദര്യത്തിന് കുറവ് വരുത്തിയിട്ടില്ലെന്നും നിരവധി ആരാധകര്‍ ആശ്വസിപ്പിക്കുന്നുണ്ട്.

അതേസമയം, താരത്തിന്റെ പെറ്റ് ആയ ബ്രൂണോ എന്ന പട്ടി കടിച്ചുണ്ടായ പരിക്കാണ് മുഖത്ത് എന്ന് ചില മുംബൈ വെബ്‌പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പ്രിയാല്‍ ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല.

സച്ചിയുടെ സംവിധാനത്തില്‍ 2015-ലാണ് പ്രിയാല്‍ അഭിനയിച്ച മലയാള ചിത്രം അനാര്‍ക്കലി റിലീസ് ചെയ്തത്. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകന്‍.

 

 
 
 
 
 
 
 
 
 
 
 
 
 

Staring at you, while you are staring right at me.

A post shared by Priyal Gor (@priyalgor2) on

 
 
 
 
 
 
 
 
 
 
 
 
 

Me & Mine 💙

A post shared by Priyal Gor (@priyalgor2) on

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : Anarkali