കെ.ജെ യേശുദാസിന്റെ സഹോദരന്‍ കെ.ജെ ജസ്റ്റില്‍ കായലില്‍ മരിച്ച നിലയില്‍

Home > Malayalam Movies > Malayalam Cinema News

By |

പിന്നണി ഗായകന്‍ കെ.ജെ യേശുദാസിന്റെ സഹോദരന്‍ കെ.ജെ ജസ്റ്റിനെ കായലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 62 വയസായിരുന്നു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് സമീപമുള്ള കായലിലാണ് മൃതദേഹം കണ്ടെടുത്തത്.

kj yesudas's young brother found dead in Kochi

കാക്കനാട് അത്താണിയില്‍ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം താമസിച്ചിരുന്ന ജസ്റ്റിനെ ഇന്നലെ രാത്രി മുതല്‍ കാണാനില്ലായിരുന്നു എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരേതരായ അഗസ്റ്റിന്‍ ജോസഫ്-എലിസബത്ത് ദമ്പതികളുടെ കനാണ് ജസ്റ്റിന്‍. ഭാര്യ:  ജിജി. മുളവുകാട് പൊലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்