'ഈ നോട്ടം അതിഭീകരം'; മരക്കാര്‍ കാത്തിരിക്കാന്‍ കാരണങ്ങളേറെയെന്ന് അജു വര്‍ഗീസ്

Home > Malayalam Movies > Malayalam Cinema News

By |

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വന്‍ പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഇപ്പോഴിതാ മരക്കാറിനെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്.

Aju Vargese says, He has more reason to wait for Marakkar

മരക്കാര്‍ ടീസറില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രം പങ്കുവച്ചാണ് അജു വര്‍ഗീസിന്റെ പോസ്റ്റ്. 'ഈ നോട്ടം അതിസുന്ദരം... അതി ഭീകരം... കാത്തിരിക്കാന്‍ കാരണങ്ങളേറെ' - എന്നാണ് ചിത്രത്തിനൊപ്പം അജു വര്‍ഗീസ് കുറിച്ചത്.

മോഹന്‍ലാലിന് പുറമെ പ്രഭു, പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, അര്‍ജുന്‍, ഫാസില്‍, കല്ല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍ തുടങ്ങിയ വലിയ താരനിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

വൈഡ് റിലീസാണ് ചിത്രത്തിനായി പ്ലാന്‍ ചെയ്തിരിക്കുന്നത്. അഞ്ച് ഭാഷകളിലായി അമ്പതിലേറെ രാജ്യങ്ങളില്‍ ആയിരക്കണക്കിന് തീയേറ്ററുകളില്‍ മരയ്ക്കാര്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍വെല്‍ ചിത്രങ്ങള്‍ക്ക് വി.എഫ്.എക്‌സ് ഒരുക്കിയ അനിബ്രയിന്‍ ആണ് മരക്കാറിന് വേണ്ടിയും വി.എഫ്.എക്‌സ് ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்