മോഹന്‍ലാലിന്റെ വേറിട്ട ഗെറ്റ്അപ്പ്; 'ലെജന്ററി നടനൊപ്പമുള്ള' ചിത്രം പങ്കുവച്ച് തൃഷ

Home > Malayalam Movies > Malayalam Cinema News

By |

ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം റാമിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. തൃഷ ആണ് ചിത്രത്തിലെ നായിക. ഒരു ഡോക്ടറുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ തൃഷ അവതരിപ്പിക്കുന്നത്. റാമിന്റെ ലൊക്കേഷനില്‍ മോഹന്‍ലാലിനും സംവിധായകന്‍ ജീത്തുജോസഫിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് തൃഷ. 

Trisha shares photo with Mohanlal from Ram's Location

മോഹന്‍ലാലിനും ജീത്തു ജോസഫിനുമൊപ്പം സോഫയില്‍ ഇരിക്കുന്ന ചിത്രമാണ് താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മോഹന്‍ലാലിനെ ലെജന്ററി സൂപ്പര്‍സ്റ്റാര്‍ എന്നും ജീത്തു ജോസഫിനെ ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളെന്നുമാണ് തൃഷ വിശേഷിപ്പിച്ചത്. ഇരുവര്‍ക്കുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും താരം ട്വിറ്ററില്‍ കുറിച്ചു.

'അയാള്‍ക്ക് അതിര്‍ത്തികളില്ല' എന്ന ടാഗ് ലൈനോടെയാണ് ചിത്രം ഒരുങ്ങുന്നത്. ആക്ഷന്‍ ത്രില്ലറായെത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ദിഖ്, ദുര്‍ഗ കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പിള്ള, സുധന്‍ പി. പിള്ള എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എറണാകുളം, ധനുഷ്‌കോടി, ദല്‍ഹി, ഉസ്ബക്കിസ്ഥാന്‍, കെയ്‌റോ, ലണ്ടന്‍, കൊളംബോ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

 

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்