പൃഥ്വിരാജിന്റെ ആടുജീവിതത്തിന് അനുഗ്രഹം നേര്‍ന്ന് അമ്മ മല്ലിക സുകുമാരന്‍

Home > Malayalam Movies > Malayalam Cinema News

By |

ആരാധകര്‍ വളരെയേറെ ആകാംക്ഷയോടെ പ്രതീക്ഷിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ 'ആടു ജീവിതം'. ബെന്യാമിന്റെ നോവലിനെ ആധാരമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കുകയാണ്. ഇപ്പോഴിതാ ആടുജീവിതത്തിന് പ്രാര്‍ഥനകളും അനുഗ്രഹവും നേര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍.

Prithviraj's mother Mallika shares her prayers for Aadu Jeevitham

പുതിയ ലുക്കിലുള്ള പൃഥ്വിരാജിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ടാണ് മല്ലിക ആശംസ അറിയിച്ചിരിക്കുന്നത്. 'മോന്‍, ആടുജീവിതത്തിന് പ്രാര്‍ഥനകളും അനുഗ്രഹവും' - എന്ന് അവര്‍ ചിത്രത്തിനൊപ്പം കുറിച്ചു.

ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതം മാര്‍ച്ചില്‍ വീണ്ടും ഷൂട്ടിംഗ് തുടങ്ങുമെന്നും അത്തരമൊരു വലിയ ചിത്രത്തിന് വെണ്ടി 'സീറോ-കോമ്പ്രമൈസ്' അപ്രോച്ചാണ് താന്‍ സ്വീകരിച്ചിരിക്കുന്നതെന്നും പൃഥ്വിരാജ് ഈയിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ജോര്‍ദ്ദാന്‍, ഈജിപ്ത് എന്നീ പ്രധാന ലൊക്കേഷനുകള്‍ക്ക് പുറമെ ചിത്രത്തിന്റെ കുറച്ച് ഭാഗം ഇന്ത്യയിലും ചിത്രീകരിക്കും. സെപ്തംബറില്‍ പൂര്‍ത്തിയാവുന്ന ആടുജീവിതത്തിന് ശേഷം മാത്രമേ ഏതെങ്കിലും പുതിയ ചിത്രം ഇനി ആരംഭിക്കൂ എന്നും പൃഥ്വി പറഞ്ഞിരുന്നു.

അതേസമയം, അനാര്‍ക്കലിക്ക് ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം അയ്യപ്പനും കോശിയും റിലീസിനൊരുങ്ങുകയാണ്. ബിജുമേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അന്നാ രേഷ്മാരാജന്‍, സിദ്ദിഖ്, അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, തരികിട സാബു, ഷാജു ശ്രീധര്‍, ഗൗരി നന്ദ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : Prithviraj